ഞാൻ ഒരിക്കലും ആഗ്രഹിക്കാതിരുന്ന 29 മത് പിറന്നാൾ, അമ്മയായ ശേഷമുള്ള ആദ്യ പിറന്നാൾ ആഘോഷിച്ച് സൗഭാഗ്യയും കുടുംബവും.

ടിക്ടോക്കിലൂടെ എല്ലാവരുടെയും മനസ്‌കീഴടക്കിയ താരമാണ് സൗഭാഗ്യ.അഭിനേത്രിക്കൊപ്പം മികച്ച ഒരു നർത്തകി കൂടെയാണ്.ഈ അടുത്ത സമയത്താണ് സൗഭാഗ്യയുടെയും അര്ജുന്റെയും വിവാഹം നടന്നത് .സുഹൃത്തും ടിക് ടോക്കിൽ പെയറുമായ അർജുൻ നർത്തകനാണ്. ചക്കപ്പഴം എന്ന പുതിയ പരമ്പരയിലൂടെയാണ് മിനി സ്‌ക്രീൻ അരങ്ങേറ്റത്തിന് അർജുൻ തുടക്കം കുറിക്കുന്നത്. ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്.ജീവിതത്തിലേക്ക് പുതിയൊരാൾ കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് സോഷ്യൽ മീഡിയ കപ്പിളായ സൗഭാഗ്യ വെങ്കടേഷും അർജുന്‍ സോമശേഖരനും.

നവംബർ 29ന് ആണ് ഇരുവർക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. സുദർശന എന്നാണ് മകൾക്ക് അർജുനും സൗഭാഗ്യയും പേരു നൽകിയത്.യൂട്യൂബ് ചാനലിലൂടെയായും വിശേഷങ്ങള്‍ പങ്കിടുന്നുണ്ട് ഇവര്‍. കഴിഞ്ഞ ദിവസം ഭർത്താവിൻറെ സഹോദരൻറെ മകളുടെ ഋതുമതി ചടങ്ങ് വലിയ ആഘോഷത്തോടെ നടന്നതിനും അതിൽ സൗഭാഗ്യ ഒരു അമ്മയെപ്പോലെ എല്ലാകാര്യത്തിനും മുൻപിൽനിന്നതിന്റെ വീഡിയോകളും ചിത്രങ്ങളും എല്ലാം താരം പങ്കുവെച്ചിരുന്നു.

ഇപ്പോഴിത വൈറൽ ആകുന്നത് താരത്തിന്റെ പിറന്നാൾ ആണെന്നുള്ള കാര്യമാണ്.29 മത് പിറന്നാൾ ആണ് ആഘോഷിക്കുന്നത്. ഈ വിവരം തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞിട്ടുണ്ട്.തനിക്ക് ഒരിക്കലും ഇഷ്ടമുണ്ടായിരുന്നു ഒന്നല്ല 29 ആമത് ജന്മദിനം എന്നും ഒന്നുകിൽ 28 അതിനുശേഷം 30 ആയിരുന്നു താൻ ഏറെ ആഗ്രഹിച്ചിരുന്നത് എന്നും സൗഭാഗ്യ പറയുന്നു.മകൾ ജനിച്ച ശേഷം ഉള്ള അമ്മയുടെ ആദ്യത്തെ പിറന്നാൾ എന്നതു കൊണ്ട് തന്നെ വീട്ടുകാരുടെ വക സർപ്രൈസ് കേക്കും കാര്യങ്ങളുമൊക്കെ ഉണ്ടായിരുന്നെന്നും താരം വ്യക്തമാക്കുന്നു.

എൻറെ നക്ഷത്രം ഉത്രമാണ്. ഇപ്പോൾ ജനിച്ച മകൾ ദർശന യുടെയും ഇതേ നക്ഷത്രം തന്നെയാണെന്നും ഒരുപാട് പ്രത്യേകതയുള്ള ഈ നക്ഷത്രക്കാർ തൻറെ കുടുംബത്തിൽ തന്നെ ഒരുപാട് ഉണ്ടെന്നും സൗഭാഗ്യ വീഡിയോയുടെ തുടക്കത്തിൽ വ്യക്ത മാക്കുന്നു. വളരെ ലളിതമായ ആഘോഷമായിരുന്നു പിറന്നാളിന് സ്വീകരിച്ചിരുന്നത്. അമ്പലത്തിൽ പോയി. അതെ ദിവസം തന്നെ പുതിയ കാറിൻറെ പൂജയും നടത്താൻ തീരുമാനിക്കുകയായിരുന്നു എന്നും താരം വ്യക്തമാക്കുന്നു

VIDEO

Scroll to Top