ഇതുവരെ ടെ ൻഷൻ ഇല്ലാതെ അഭിനയിച്ചു കൊണ്ടിരുന്ന ഞാൻ ഈ മേലങ്കി അണിയുന്നു ,ലക്ഷ്മി പ്രിയ ആദ്യമായി തിരക്കഥാകൃത്ത് ആകുന്നു.

മലയാള സിനിമ നടി ലക്ഷ്മി പ്രിയ ആദ്യമായി തിരക്കഥകൃത്ത് എന്ന സ്ഥാനത്തിലേക്ക് എത്തുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. ‘ആറാട്ട് മുണ്ടൻ’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു. സംവിധാനം ചെയ്യുന്നത് പ്രശസ്ത സംഗീതജ്ഞ‍ൻ പട്ടണക്കാട് പുരുഷോത്തമന്റെ മകനും ലക്ഷ്മി പ്രിയയുടെ ഭർത്താവുമായ പി. ജയ് ദേവ് ആണ്. അമ്പലപ്പുഴ കോറൽ ഹൈറ്റ്സിൽ നടന്ന ചടങ്ങിൽ എ.എം. ആരിഫ് എംപിയും എച്ച്. സലാം എംഎൽഎയും ചേർന്ന് ഭദ്രദീപം തെളിച്ചാണ് ചിത്രത്തിന് തുടക്കം കുറിച്ചത്. രാഷ്ട്രീയ, സാമൂഹിക മണ്ഡല ങ്ങളിൽ ശ ക്തമായ ചലനങ്ങൾ സൃഷ്ടിക്കാൻ പ്രാപ്തമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സിനിമയാണ് ആറാട്ട് മുണ്ടനെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു.ഫേസ്ബുക് കുറിപ്പിലൂടെ ഇതെക്കുറിച്ച് താരം മനസ് തുറന്നത് ഇങ്ങനെ,നമസ്തേ,എ എം മൂവീസ് എന്ന ഞങ്ങളുടെ സ്വന്തം പ്രൊഡക്ഷൻ ഹൗസ് ന് ബഹുമാനപ്പെട്ട എം പി ശ്രീ എ എം ആരിഫും എം എൽ എ ശ്രീ എഛ് സലാമും കൂടി നിർവഹിച്ചിരിക്കുന്ന വിവരം ഏവരും അറിഞ്ഞിരിക്കുമല്ലോ? ആദ്യത്തെ ചിത്രമായ ‘ആറാട്ട് മുണ്ടന്റെ പൂജയും അതോടൊപ്പം ഉണ്ടായിരുന്നു.

ഔദ്യോഗിക ഫോട്ടോഗ്രാഫ്സ് ലഭിക്കും മുൻപേ സുഹൃത്തുക്കൾ ഫോട്ടോസ് ഒക്കെ ഇട്ടു കഴിഞ്ഞു..അമ്പലപ്പുഴ ഉണ്ണിക്കണ്ണന്റെ മണ്ണിൽ വച്ച് ഇത്തരത്തിൽ ഒരു ചടങ്ങ് സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. ആറാട്ട് മുണ്ടൻ എന്ന പേര് ഒരുകാലത്ത് കേരള രാഷ്ട്രീയത്തിൽ വലിയ പ്ര കമ്പനം സൃഷ്ടിച്ച വാക്കാണ്. ഈ ചിത്രത്തിന്റെ കഥാ സന്ദർഭത്തിന് ഏറ്റവും അനുയോജ്യമായ പേരാണ് ഇത്. ഇതുവരെ അഭിനേത്രി എന്ന നിലയിൽ യാതൊരു ടെ ൻഷനുമില്ലാതെ ഇരുന്ന ഞാൻ തിരക്കഥാകൃത്ത് എന്ന മേലങ്കി അണിയുമ്പോ അത് തരുന്ന സമ്മർദ്ദം വളരെ വലുതാണ്. എങ്കിലും എന്നെ വിശ്വസിച്ച് ഈ ദൗത്യം ഏൽപ്പിച്ച കഥാകൃത്ത് രാജേഷ് ഇല്ലത്ത്, നിർമ്മാതാവ് എം ഡി സിബിലാൽ, സംവിധായകനും എന്റെ പ്രിയപ്പെട്ട ഭർത്താവുമായ പി ജയ് ദേവ് തുടങ്ങി മുഴുവൻ പേരോടും നന്ദി അറിയിക്കട്ടെ…. എന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം ഭംഗിയാക്കാൻ പരമാവധി ശ്രമിക്കാം എന്ന വാക്കോടെ സ്നേഹപൂർവ്വം ലക്ഷ്മി പ്രിയ

FACEBOOK POST

Scroll to Top