‘‘അവൾ പൊന്നുപോലെ സൂക്ഷിക്കുന്ന ആ സമ്പാദ്യപ്പെട്ടി എന്റെ മടിയിൽ വെച്ചു; ഇ മകളുടെ അച്ഛനാവാൻ കഴിഞ്ഞതിന് ദൈവത്തിനോട് നന്ദി “; ലക്ഷ്മിപ്രിയ

സിനിമാ സീരിയൽ താരം ലക്ഷ്മി പ്രിയ മകൾ മാതംഗിയെ കുറിച്ച് പങ്കുവച്ച ഹൃദയം കവരുന്ന കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.വീട്ടിലെ സാമ്പത്തിക കാര്യങ്ങൾ ചർച്ച ചെയ്തപ്പോൾ അച്ഛൻ ജയേഷ് വളരെ അസ്വസ്തയാകുന്നത് കണ്ട് മകൾ മാതംഗി താൻ പൊന്നുപോലെ സൂക്ഷിക്കുന്ന സമ്പാദ്യപ്പെട്ടിയുമായെത്തിയെന്നും അതുകണ്ട് ഹൃദയം നിറഞ്ഞുവെന്നുമാണ് കുറിപ്പ്. ജയേഷിന്റെ കുറിപ്പാണ് ലക്ഷ്മി പ്രിയ പങ്കുവച്ചത്.കുറിപ്പിന്റെ പൂർണരൂപം :

ഇന്ന് വീട്ടിലെ സാമ്പത്തിക കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ എന്തോ ഞാൻ വല്ലാണ്ട് അസ്വസ്തനായി…കുറച്ച് ദേഷ്യവും വന്നു…പക്ഷെ അതൊക്കെ ശ്രദ്ധയോടെ കേട്ടുകൊണ്ട് എന്റെ അരികിലിരുന്ന 7 വയസുള്ള എന്റെ മകൾ ചെയ്തതെന്താണെന്നറിയുവോ ..??കഴിഞ്ഞ 3 വർഷമായി അവൾ പൊന്നുപോലെ സൂക്ഷിക്കുന്ന അവളുടെ ഒരു ചെറിയ സമ്പാദ്യപ്പെട്ടിയുണ്ട്…കൈകൾ പിറകിൽ കെട്ടി അതൊളിച്ചുകൊണ്ട് സാവധാനം എന്റെ മടിയിൽ വെച്ചു …എന്റെ കണ്ണുകൾ പൊത്തി… എന്നിട്ട് പറഞ്ഞു..”ഇത് എന്റെ ഒരു ചെറിയ Surprise ആണ് അച്ഛനെടുത്തോ”..

നിറഞ്ഞത് കണ്ണുകളല്ല.. ഹൃദയമാണ്..ഈ ലോകത്തെ എന്റെ ഏറ്റവും വലിയ സമ്പാദ്യം എന്റെ മകൾ തന്നെയാണെന്ന് ഞാൻ തിരിച്ചറിഞ്ഞ സമയവും ഇതുതന്നെയാണ്… ഇങ്ങനെ ഒരു മകളുടെ അച്ഛനാവാൻ കഴിഞ്ഞതിന് ദൈവത്തിനോട് നന്ദി പറയുന്നു…Thank God..കോടി നന്ദി… കോടി പുണ്യം..അതിലെ ഓരോ നാണയത്തുട്ടും ഒരു ലക്ഷം കോടിയായി എന്നെങ്കിലുമൊരുനാൾ എന്റെ മകളുടെ കൈകളിൽ ദൈവം തിരിച്ചെത്തിക്കട്ടെ..അനുഗ്രഹാശ്ശിസ്സുകളോടെ… അച്ഛൻ

Scroll to Top