തൊപ്പി സൈക്കോപ്പാത്താണെന്ന സംശയം, പബ്ലിക് ന്യൂയിസൻസിന് കേസെടുക്കാത്ത പോലീസിനെതിരെയും പരാതി നൽകും : അഡ്വക്കേറ്റ് ശ്രീജിത്ത്‌.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് അഡ്വക്കേറ്റ് ശ്രീജിത്ത്‌ പെരുമനയുടെ ഫേസ്ബുക് പോസ്റ്റാണ്.പോസ്റ്റിൽ യൂട്യൂബറും ഗെയിംമറും ആയ തൊപ്പിയെ കുറിച്ചാണ് പറയുന്നത്.കഴിഞ്ഞ ദിവസം ഒരു ഉത്ഘടനത്തിന് വരുകയും അവിടെ വെച്ച് പ്രായപരിധി പോലും നോക്കാതെ സംസാരിച്ചിരുന്നു.അത് കാണാൻ എത്തിയവർ പകുതിയിലേറെ കുട്ടികൾ ആണ്.ഇതിനെതിരെ രംഗത്തേക്ക് എത്തിയിരിക്കുകയാണ് ശ്രീജിത്ത്‌ വക്കീൽ.ഇത് കണ്ടിട്ട് നടപടികൾ എടുക്കാതെ നിന്ന വാളഞ്ചേരി പോലീസിന് എതിരെയും പരാതി നൽകുമെന്ന് ഇദ്ദേഹം കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്നും ഒരു കാൾ വന്നു. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകൻ അഡ്വ Deepak Prakash സർ ആയിരുന്നു. അഭിഭാഷകവൃത്തിയോടൊപ്പം സാമൂഹിക വിഷയങ്ങളെ സാകൂതം നോക്കി കാണുന്ന അദ്ദേഹം വിവിധ വിഷയങ്ങളിൽ നിർദേശങ്ങളും, അഭിപ്രായങ്ങളും വിളിച്ചറിയിക്കാറുണ്ട്. കഴിഞ്ഞ ദിവസം ഡൽഹിയിൽ വിളിച്ചത് നാട്ടിലെ ഒരു തലമുറയുടെ ആഭാസം കണ്ട് സഹികെട്ടാണ്.

തൊപ്പി എന്ന പേരിൽ പ്രബുദ്ധ കേരളത്തിലെ 4 ലക്ഷത്തിൽ അധികം വരുന്ന underaged / കുഞ്ഞുങ്ങൾ സെലിബ്രെറ്റ് ചെയ്യുന്ന ലൈംഗിക സൈക്കോപ്പാത്താണെന്ന് /മനോരോഗിയാണെന്ന് സംശയിക്കപ്പെടുന്ന ആളുടെ വീഡിയോ കണ്ട ശേഷം വിളിച്ചതാണ്. വിഷയത്തിൽ അടിയന്തര പരാതി നൽകുമെന്ന് സാറിനെ അറിയിച്ചിട്ടുണ്ട്. വളാഞ്ചേരിയിൽ നടന്ന ഉത്ഘടന ആഭാസത്തിൽ പബ്ലിക് നുയിസൺസിന് പോലും കേസെടുക്കാത്ത വളാഞ്ചേരി പോലീസിനെതിരെയും പരാതി നൽകും.

ഒരു പൊതു ഇടത്തിൽ ഒരു പ്രായപരിധി മുന്നറിയിപ്പ് പോലും നൽകാതെ ലൈം ഗിക ദാ രിദ്ര വിഷയങ്ങൾ, സ്ത്രീ വിരുദ്ധത, റേ പ്പ് ജോക്ക്സ്, slut sh aming,bo dy sha ming,vu lgar words ഉൾപ്പെടെ പറയുന്ന ഒരാളെ പച്ച പരവതാനി വിരിചച്ച് സ്വീകരിക്കുന്ന സമൂഹത്തെ തിരുത്തേണ്ടതുണ്ട്., തിരുത്തും..അഡ്വ ശ്രീജിത്ത്‌ പെരുമന

Scroll to Top