സിംബ തമാശ പറഞ്ഞപ്പോൾ, വളർത്തുനായയ്ക്ക് ഒപ്പം ഒഴിവ് സമയങ്ങളിൽ ലാലേട്ടൻ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മോഹൻലാൽ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ തന്റെ വളർത്തുനായയ്ക്ക് ഒപ്പമുള്ള ഫോട്ടോസ് ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.നായയുടെ സിംബ എന്നാണ് പേര്.ലാലേട്ടന്റെ ചെവിയുടെ അടുത്ത് സിംബ മുഖവുമായി ഇരിക്കുന്നു ലാലേട്ടൻ ചിരിക്കുന്നു ഇതാണ് ഫോട്ടോയിൽ. നന്നായി സിംബ ഒരു തമാശ പറഞ്ഞപ്പോൾ എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരുന്നത്. നിരവധി പേരാണ് ഫോട്ടോസിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമ തിരനോട്ടം ആയിരുന്നു. ലാലിന്റെ സുഹൃത്തുക്കളുടെ തന്നെ നിർമ്മാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആണ് ഈ ചിത്രം നിർമ്മിച്ചത്.അന്തരിച്ച തമിഴ് നടനും, നിർമ്മാതാവുമായ കെ. ബാലാജിയുടെ മകൾ സുചിത്രയെയാണ്‌ മോഹൻലാൽ വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് രണ്ടു മക്കളുണ്ട് : പ്രണവ്, വിസ്മയ.ഒരു അഭിനേതാവ് എന്നതിനു പുറമേ മോഹൻലാൽ ഒരു ചലച്ചിത്ര നിർമ്മാതാവ് കൂടിയാണ്‌.

ചലച്ചിത്ര താരങ്ങളായ സീമ, മമ്മൂട്ടി എന്നിവർക്കൊപ്പം കാസിനോ എന്ന സിനിമാ നിർമ്മാണ കമ്പനിയിൽ അദ്ദേഹം പങ്കാളിയായിരുന്നു. പിന്നീടാണ് പ്രണവം ആർട്ട്സ് എന്ന പേരിൽ സ്വന്തമായി ചലച്ചിത്ര നിർമ്മാണക്കമ്പനി തുടങ്ങിയത്. പിന്നീട് ആശീർവാദ് സിനിമാസ് എന്ന പേരിൽ മോഹൻലാലിന്റെ സുഹൃത്തും, ബിസിനസ്സ് പങ്കാളിയുമായ ആന്റണി പെരുമ്പാവൂരുമായി പുതിയൊരു സംരംഭം തുടങ്ങി.

Scroll to Top