റെഡ് സൽവാറിൽ സുന്ദരികുട്ടിയായി കാവ്യ, ഉണ്ണിയ്ക്ക് ഒപ്പമുള്ള ഫോട്ടോസ് പങ്കുവെച്ച് താരം.

ബാലതാരമായ് സിനിമയില്‍ തുടക്കം കുറിച്ച കാവ്യ ‘പൂക്കാലം വരവായ്’ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്.അതിനു ശേഷം മമ്മൂട്ടി നായകനായി 1996ല്‍ പുറത്തിറങ്ങിയ അഴകിയ രാവണന്‍ എന്ന ചിത്രത്തില്‍ കാവ്യ അവതരിപ്പിച്ച അനുരാധയുടെ ചെറുപ്പകാലം ശ്രദ്ധിക്കപെട്ടു.’ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന ചിത്രത്തിലാണ് ആദ്യം നായികയായി വേഷമിട്ടത്. 2009 ഫെബ്രുവരി 5ന് കാവ്യയും നാഷനല്‍ ബാങ്ക് ഓഫ് കുവൈറ്റില്‍ സാങ്കേതിക ഉപദേഷ്ടാവായ നിഷാല്‍ചന്ദ്രയുമായി വിവാഹം കഴിഞ്ഞു.

എന്നാല്‍ ആ ദാമ്പത്യം അധികനാള്‍ നീണ്ടു നിന്നില്ല.രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2011 മേയ് മാസത്തില്‍ നിഷാല്‍ചന്ദ്രയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി.തുടര്‍ന്ന 2016 നവംമ്പര്‍ 25ന് ചലച്ചിത്രതാരം ദിലീപിനെ വിവാഹം ചെയ്തു.വിവാഹശേഷം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയാണ് താരം. ചില ചടങ്ങുകളിൽ മാത്രമേ താരം പ്രത്യക്ഷപെടാറുള്ളു. അതിന്റെ വീഡിയോകളും ഫോട്ടോകളും വൈറൽ ആകാറുണ്ട്.

അതിൽ ആളുകൾ ശ്രദ്ധിക്കുന്നത് കാവ്യയുടെ സൗന്ദര്യമാണ്. അന്നത്തേക്കാൾ സൗന്ദര്യമാണ് കാവ്യയ്ക്ക് ഇപ്പോൾ. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മേക്കപ്പ് ആർട്ടിസ്റ് ഉണ്ണി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോസ് ആണ് .കാവ്യയുമായുള്ള ഫോട്ടോസ് ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. റെഡ് കളർ സൽവാറിൽ സുന്ദരിയയാണ് ഉള്ളത്.ഫോട്ടോസ് ഇതിനോടകം തന്നെ വൈറൽ ആണ്.

വിവാഹത്തിന് രണ്ട് വർഷം മുമ്പ് ഒരു ഫോട്ടോഷൂട്ടിൽ വെച്ചായിരുന്നു കാവ്യയെ ആദ്യമായി കാണുന്നത്. വളരെ പെട്ടെന്ന് തന്റെ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. കാവ്യയുടെ വിവാഹത്തിന് ശേഷമാണ് താൻ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയതെന്നും ഉണ്ണി പറയുന്നു. വിവാഹദിവസത്തെ കാവ്യയുടെ ലുക്ക് ഇന്നും ആളുകൾ ഓർമിച്ചിരിക്കുന്നുണ്ട്. അതിൽ തനിക്ക് സന്തോഷവും അഭിമാനവും ഉണ്ടെന്നും ഉണ്ണി പറഞ്ഞു

Scroll to Top