അമ്മയെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു, ഈ ഒരു വർഷം എനിക്ക് വളരെ കഠിനമായിരുന്നു : സിദ്ധാർഥ്.

മലയാള സിനിമയുടെ മഹാനടി കെ പി സി ലളിത അന്ധരിച്ചിട്ട് ഒരു വർഷം തികയുകയാണ്.ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മകൻ സിദ്ധാർഥ് ഭരത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ്. കുറിപ്പിൽ അമ്മയെ മിസ്സ്‌ ചെയ്യുന്നുവെന്നും പറയുന്നു. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,ഒരു വർഷമായി.കുടുംബക്കാർക്കും അയൽക്കാർക്കും കൂട്ടുകാർക്കും ഇടയിൽ ഒരു ചെറിയ ഒത്തുചേരൽ.കൂടുതൽ ഗെറ്റ് ടുഗഡറിലേക്ക് ക്ഷണിക്കുമ്പോൾ എല്ലാവരുടെയും അഭിപ്രായം ആയിരുന്നു ഒരു വർഷം പെട്ടന്ന് കടന്നു പോയി എന്ന്..

എനിക്ക് അത് ഞാൻ അനുഭവിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മന്ദഗതിയിലുള്ള വർഷം..അമ്മയെ മിസ് ചെയ്യുന്നു..അമ്മയുടെ വലിയ സമയം നഷ്ട്ടപ്പെട്ടു.വാക്കുകൾക്കൊന്നും മതിയാകില്ല വികാരങ്ങൾ..അവളെ ഓർക്കുന്നത് ഈ ദിവസം മാത്രമല്ല.നടി കെ പി എ സി ലളിത അ ന്തരിച്ച വാർത്ത ഏറെ വിഷമത്തോടെയാണ് മലയാള സിനിമ ഏറ്റുവാങ്ങിയത്.74 വയസായിരുന്നു .രോഗബാധിതയായി ചികിത്സയിലായിരുന്നു.

കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ ചെയർപഴ്സനായിരുന്നു. യശശ്ശരീരനായ പ്രശസ്ത സംവിധായകൻ ഭരതനാണ് ഭർത്താവ്. മക്കൾ: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ.

facebook post

Scroll to Top