ലളിത ചേച്ചിയെ ഒറ്റയ്ക്കാകാതെ രാത്രി മുഴുവൻ കൂട്ടിരുന്നു, വിളക്കിൽ എണ്ണ തീരുമ്പോൾ അണയാതെ നോക്കി നിന്നു, ഈ കലാകാരി ആരെന്ന് അറിയണ്ടേ.

നടി കെ പി എ സി ലളിത അ ന്തരിച്ച വാർത്ത ഏറെ വിഷമത്തോടെയാണ് മലയാള സിനിമ ഏറ്റുവാങ്ങിയത്.74 വയസായിരുന്നു .രോഗബാധിതയായി ചികിത്സയിലായിരുന്നു.കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ ചെയർപഴ്സനായിരുന്നു. യശശ്ശരീരനായ പ്രശസ്ത സംവിധായകൻ ഭരതനാണ് ഭർത്താവ്. മക്കൾ: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ.

ലളിത ചേച്ചിയെ അവസാനമായി ഒരു നോക്ക് കാണാൻ സിനിമാരംഗത്തെ പ്രവർത്തകർ എല്ലാം തന്നെ ഇവരെ കാണുവാൻ വേണ്ടി എത്തിയിരുന്നു. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ സൂപ്പർ താരങ്ങൾ എല്ലാം തന്നെ അനുശോചനം രേഖപ്പെടുത്തിയിരുന്നു. അതേസമയം ദിലീപ് ഭാര്യയുടെ ഒപ്പം കഴിഞ്ഞ രാത്രി മുതൽ ഇവരുടെ കുടുംബത്തിനൊപ്പം ഉണ്ട്. സിനിമ മേഖലയിലുള്ളവർക്ക് പുറമേ രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ളവർ എല്ലാം തന്നെ ഇവരെ അവസാനമായി ഒരു നോക്കു കാണുവാൻ വേണ്ടി തടിച്ചുകൂടിയിരുന്നു.ഈ അവസരത്തിൽ സോഷ്യൽ മീഡിയ വാഴ്ത്തുന്നത് ഒരു കലാകാരിയെ ആണ്.

രാത്രി മുഴുവൻ ലളിത ചേച്ചിയെ ഒറ്റയ്ക്കാകാതെ രാത്രി മുഴുവൻ കൂട്ടിരുന്നു, വിളക്കിൽ എണ്ണ തീരുമ്പോൾ അണയാതെ നോക്കി നിന്നു എണ്ണ വീണ്ടും ഒഴിച്ച് കൊണ്ടിരുന്നു.ഈ കലാകാരി ആരെന്ന് അറിയണ്ടേ.വേറെ ആരുമല്ല സരയു. മലയാള സിനിമയിൽ ചുരുക്കം ചില സിനിമകളിലൂടെ ജനശ്രദ നേടിയ താരം.ഓരോ മലയാളി പ്രേക്ഷകരും പറയുകയാണ് നിങ്ങൾ ചെയ്തത് വലിയൊരു കാര്യമാണ് എന്ന്‌.കൂടാതെ വളരെ മികച്ച ഒരു മനസ്സിന് ഉടമയാണ് നിങ്ങളെ എന്നും ഇതുപോലെ കാത്തുസൂക്ഷിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നും പ്രേക്ഷകർ പറയുന്നു.സരയുവിന്റെ ഈ നല്ല മനസിന് കൊടുക്കാം ഒരു സല്യൂട്ട്.

Scroll to Top