യോഗാമുറകൾ അനായാസമായി ചെയ്ത് സംയുക്ത വർമ; ഇതൊക്കെ എങ്ങനെ ചെയ്യുന്നെന്ന് ആരാധകർ !!

ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയ താരമാണ് സംയുക്ത വർമ. 18 ചിത്രങ്ങളിൽ അഭിനയിച്ചു. കൂടുതൽ ചിത്രങ്ങളിലും സുരേഷ് ഗോപിയായിരുന്നു നായകൻ. മിക്ക ചിത്രങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടി. ബിജു മേനോൻ നായകനായ മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ എന്നീ ചിത്രങ്ങൾ ഈ നടിയുടെ അഭിനയമികവ് തെളിയിക്കുന്ന ചിത്രങ്ങളായിരുന്നു. 1999 ലും (വീണ്ടും ചില വീട്ടുകാര്യങ്ങൾ) 2000 ലും (മഴ ,മധുരനൊമ്പരക്കാറ്റ്, സ്വയംവരപ്പന്തൽ) എന്നിവയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാനസർക്കാരിന്റെ അവാർഡ് നേടി. കുബേരൻ ആണ് അവസാനം അഭിനയിച്ച ചിത്രം. പ്രമുഖ നടനായ ബിജു മേനോനുമായുള്ള വിവാഹത്തിനു ശേഷം സിനിമയിലേക്ക് വന്നിട്ടില്ല.

എന്നിരുന്നാലും താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. യോഗ ചെയ്യുന്നതും ഡാൻസ് ചെയുന്നതുമെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. മെഡിറ്റേഷനും യോഗയ്ക്കും വേണ്ടിയുള്ള ട്രെയിനിങ് സെന്ററിൽ നിന്നുള്ള ഉള്ള സർട്ടിഫിക്കറ്റ് നേടിയിരുന്നു സംയുക്തവർമ .ഒക്ടോബർ 30 ന് മൈസൂര്‍ നടന്ന ടീച്ചേഴ്സ് ട്രെയിനിങ്ങിൽ, അതിൽ പങ്കെടുത്ത് ട്രെയിനിങ് പാസായതിന്റെ സർട്ടിഫിക്കറ്റ് ആണ് താരത്തിന് ലഭിച്ചത്. യോഗ ടീച്ചേഴ്സ് ലെവൽ ആണ് സംയുക്ത ഇപ്പോൾ പാസായത്.വിവിധ യോഗാമുറകൾ അഭ്യാസിക്കുന്നതിന്റെ വിഡിയോയാണ് ഇപ്പോൾ താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. വളരെ കടുപ്പമേറിയ യോഗാഭ്യാസ മുറകൾ പോലും പരിശീലനത്തിലൂടെ അനായാസമായി സംയുക്ത ചെയ്യുന്നുണ്ട്.

യോഗ അഭ്യസിക്കുന്നത് മനസ്സിനും ശരീരത്തിനും നല്ലതാണെന്നും ആസനങ്ങള്‍ ചെയ്യുമ്പോളുള്ള പൂർണതയില്ലായ്മ കാര്യമാക്കേണ്ടതില്ലെന്നും എല്ലാ സ്ത്രീകളും യോഗ അഭ്യസിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും കഴിഞ്ഞ വനിതാദിനത്തിൽ സംയുക്ത പറഞ്ഞിരുന്നു.താരം ഇനി യോഗ പ്രൊഫഷണൽ ആയിട്ട് പഠിപ്പിക്കുമോ ഇല്ലയോ എന്നുള്ള ആകാംഷയിലും കാത്തിരിപ്പിലുമാണ് ആരാധകർ. സംയുക്ത വർമ്മയുടെ ഈ നേട്ടത്തിന് ആശംസകളർപ്പിച്ച് ആരാധകർ മുന്നോട്ടു വന്നിട്ടുണ്ട്.

Scroll to Top