അപൂർവ്വ സിദ്ധി, ഇനി എത്രയോ അവസരങ്ങൾ കാത്തുനിൽകുമ്പോഴാണ് ഈ യാത്ര, പ്രിയസുഹൃത്തേ : ലാൽജോസ്.

സിനിമാ-സീരിയല്‍ നടന്‍ കോട്ടയം പ്രദീപ് അന്തരിച്ച വിവരം ഏറെ വിഷമത്തോടെയാണ് ഇദ്ദേഹത്തിന്റെ സ്നേഹിതർ ഏറ്റെടുത്തത്.ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്ത് വച്ചായിരിന്നു അന്ത്യം. 61 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ശാരീരിക അസ്വസ്തതകളെ തുടര്‍ന്ന് പ്രദീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നാല് മണിയോടെ മ രണം സംഭവിക്കുകയായിരിന്നു.അറുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടായി ചലച്ചിത്ര രംഗത്ത് സജീവമായിരുന്നു. ഐവി ശശി സംവിധാനം ചെയ്ത ‘ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് കോട്ടയം പ്രദീപ് ചലച്ചിത്ര രംഗത്ത് എത്തിയത്. ജൂനിയര്‍ അഭിനേതാവായാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്.വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിൻ മറയത്ത്, ആട്, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം തുടങ്ങിയവ പ്രധാന ചിത്രങ്ങളായിരുന്നു.

ഇദ്ദേഹത്തിന് ആദരാഞ്ജലികൾ അറിയിക്കുന്ന ഈ വേളയിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സംവിധായകൻ ലാൽജോസിന്റെ വാക്കുകളാണ്. ഫേസ്ബുക്കിലൂടെയാണ് ഇദ്ദേഹം പ്രദീപിനെ കുറിച് എഴുതുന്നത്. ലാൽജോസിന്റെ വാക്കുകളിലേക്ക്,നല്ല നടനായിരുന്നു.നാൽപ്പത്തിയൊന്നിൽ ഒരു വേഷം ചെയ്യാനെത്തിയപ്പോൾ പ്രദീപിന്റെ രസികത്വം നേരിട്ട് അനുഭവിച്ചതാണ്. തന്നിൽ നിന്ന് പ്രേക്ഷകനും സംവിധായകനും പ്രതീക്ഷിക്കുന്നതെന്തോ അത് അളവ് തൂക്കം തെറ്റാതെ ഒറ്റടേക്കിൽ തരുന്ന അപൂർവ്വ സിദ്ധി…ഇനിയും എത്രയോ അവസരങ്ങൾ കാത്ത് നിൽക്കുമ്പോഴാണ് ഈ യാത്ര ! പ്രിയ സുഹൃത്തേ, ആ ദരാഞ്ജലികൾ

Scroll to Top