വെള്ളിത്തിരയിൽ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച കലാകാരന് ആദരാഞ്ജലികൾ : ശൈലജ ടീച്ചർ.

സിനിമാ-സീരിയല്‍ നടന്‍ കോട്ടയം പ്രദീപ് അന്തരിച്ച വിവരം ഏറെ വിഷമത്തോടെയാണ് ഇദ്ദേഹത്തിന്റെ സ്നേഹിതർ ഏറ്റെടുത്തത്.ഹൃദയാഘാ തത്തെ തുടര്‍ന്ന് കോട്ടയത്ത് വച്ചായിരിന്നു അന്ത്യം. 61 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ശാരീരിക അസ്വസ്തതകളെ തുടര്‍ന്ന് പ്രദീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നാല് മണിയോടെ മ രണം സംഭവിക്കുകയായിരിന്നു.അറുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടായി ചലച്ചിത്ര രംഗത്ത് സജീവമായിരുന്നു. ഐവി ശശി സംവിധാനം ചെയ്ത ‘ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് കോട്ടയം പ്രദീപ് ചലച്ചിത്ര രംഗത്ത് എത്തിയത്. ജൂനിയര്‍ അഭിനേതാവായാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്.വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിൻ മറയത്ത്, ആട്, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം തുടങ്ങിയവ പ്രധാന ചിത്രങ്ങളായിരുന്നു.ഇദ്ദേഹത്തിന് ആദരാഞ്ജലികൾ അറിയിക്കുന്ന ഈ വേളയിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മുൻ ആരോഗ്യമന്ത്രി ഷൈലജ ടീച്ചറിന്റെ ഫേസ്ബുക് കുറിപ്പാണ്.

കുറിപ്പിൽ പറയുന്നത് ഇങ്ങനെ,സിനിമാ താരം കോട്ടയം പ്രദീപിൻ്റെ വിയോഗ വാർത്ത ഏറെ ദുഃ ഖകരമാണ്. വ്യത്യസ്തമായ സംസാരശൈലിയിലൂടെ പ്രേക്ഷക മനസുകളിൽ ഇടം നേടിയ കലാകാരനാണ് കോട്ടയം പ്രദീപ്. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ ആശുപത്രിയിൽ വച്ചാണ് അദ്ദേഹം അ ന്തരിച്ചത്. ‘ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ പ്രദീപ് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി സിനിമാ മേഖലയിലും തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചു. അമ്പത് വർഷത്തിലേറെയായി നാടക രംഗത്തും സജീവമായിരുന്നു. വിണ്ണൈ താണ്ടി വരുവായ, തട്ടത്തിൻ മറയത്ത്, ആമേൻ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ജ്മനാ പ്യാരി, രാജാ റാണി, നൻപൻ തുടങ്ങി എഴുപതിലേറെ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. കോട്ടയം പ്രദീപിൻ്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും, പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. വെള്ളിത്തിരയിൽ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച പ്രിയപ്പെട്ട കലാകാരന് ആദരാഞ്ജലികൾ

Scroll to Top