സൗഹാര്‍ദ്ദപൂര്‍വ്വം ഞങ്ങള്‍‌ വേര്‍പിരിഞ്ഞിരിക്കുന്നു’: ബിഗ് ബോസ്സ് താരം ലച്ചുവും ശിവാജി സെന്നും വേർപിരിയുന്നു

ബിഗ് ബോസ് മലയാളം സീസൺ 5 ലൂടെ ശ്രദ്ധനേടിയ താരമാണ് ഐശ്വര്യ സുരേഷ് എന്ന ലെച്ചു. നടിയും മോഡലുമായ ലെച്ചു നേരത്തെ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയ ആണെങ്കിലും കൂടുതൽ ആളുകൾക്ക് സുപരിചിതയാകുന്നത് ബിഗ് ബോസിൽ എത്തിയതോടെയാണ്. ആദ്യ ദിവസങ്ങളിൽ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത മത്സരാർത്ഥിയായിരുന്നു ലെച്ചു. എന്നാൽ ആരോഗ്യ പ്രശ്‍നങ്ങളെ തുടർന്ന് ഇടയ്ക്ക് വെച്ച് ഷോയിൽ നിന്ന് പുറത്തു വരേണ്ടി വരുകയായിരുന്നു താരത്തിന്.കളി എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് ഐശ്വര്യ സുരേഷ് .ഗ്ലാമറ്‌സ് ഫോട്ടോഷൂട്ടുകളൂടേയും താരം പ്രേക്ഷകരെ മുന്നിൽ എത്താറുണ്ട്. വ്യത്യസ്തമായ വേഷ പകർച്ചയോടെയാണ് ഒരോ തവണയും ഐശ്വര്യ ഞെട്ടിപ്പിക്കുന്നത്,. തൃശൂർ സ്വദേശിയായ ഐശ്വര്യ മഴവിൽ മനോരമയിലെ സൂപ്പർ ഡാൻസർ ജൂനിയറിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്.

അതിനുശേഷമാണ് സിനിമയിലേക്ക് അവസരം ലഭിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടു. ജയം രവിയും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് റിലീസിനൊരുങ്ങുന്ന തമിഴ് ചിത്രം ഇരൈവനിലും ലച്ചു അഭിനയിച്ചിട്ടുണ്ട്.ഇപ്പോഴിതാ ലച്ചുവും ജീവിതപങ്കാളി ശിവാജി സെന്നും വേർപിരിയുന്നു. താന്‍ കടന്നുവന്ന ജീവിത പ്രതിസന്ധികളെക്കുറിച്ചും ജീവിത പങ്കാളിയായ ശിവാജിയെക്കുറിച്ചുമൊക്കെ ബിഗ് ബോസ് വേദിയില്‍ ലച്ചു പറഞ്ഞത് വലിയ ചർച്ചയായിരുന്നു.മുംബൈ സ്വദേശിയായ ശിവാജിയാണ് ഐശ്വര്യയുടെ പങ്കാളി. ശിവാജി സംവിധായകനും ഫോട്ടോഗ്രാഫറുമാണെന്ന് ഐശ്വര്യ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.സോഷ്യല്‍ മീഡിയയിലൂടെയാണ് ലച്ചു ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വേര്‍പിരിയല്‍ എന്തുകൊണ്ട് അനിവാര്യമായി എന്ന് വിശദീകരിച്ച് ശിവാജി എഴുതിയ കുറിപ്പ് ലച്ചു ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്.

‘എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരുമിച്ച് ഉണ്ടായിരുന്നവരാണ് ഞാനും ലച്ചുവും. ഇപ്പോഴിതാ ഞങ്ങളുടെ വഴികളും തൊഴില്‍മേഖലകളും ഞങ്ങളെ രണ്ട് വ്യത്യസ്ത ദിക്കുകളിലേക്ക് നയിച്ചിരിക്കുകയാണ്. ജോലിയുടെ ഭാഗമായി അവള്‍ കൊച്ചിയിലേക്ക് തിരിച്ച് പോയിരിക്കുന്നു. ഒരുപാട് ആലോചിച്ചതിന് ശേഷം ഞങ്ങള്‍ ഒരു തീരുമാനത്തില്‍ എത്തി- അതെ, ഞങ്ങള്‍ മനോഹരമായ ഒരു കാലം പിന്നിട്ടിരിക്കുന്നു. പരസ്പരമുള്ള സ്നേഹ ബഹുമാനങ്ങളോടെ സൗഹാര്‍ദ്ദപൂര്‍വ്വം ഞങ്ങള്‍‌ വേര്‍പിരിഞ്ഞിരിക്കുന്നു.

അങ്ങേയറ്റം വ്യക്തിപരമായ ഒരു കാര്യം സമൂഹമാധ്യമത്തില്‍ ഞങ്ങള്‍ക്ക് പങ്കുവെക്കേണ്ടിവന്നതില്‍ എനിക്ക് വിഷമം തോന്നി. പക്ഷേ അത് ഈ കാലത്തിന്റെ ശാപമാണ്. ഞങ്ങളുടെ സ്നേഹം പൊതുസമൂഹം ശ്രദ്ധിച്ച ഒന്നായിരുന്നു. അതിനാല്‍ത്തന്നെ ഇതിനെക്കുറിച്ചും തുറന്ന് പറയേണ്ടിയിരുന്നു. ദയവായി ഞങ്ങള്‍ക്ക് മെസേജുകളൊന്നും അയക്കാതിരിക്കുക. ഞങ്ങളുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും എല്ലാവിധ സ്നേഹവും പിന്തുണയും ഒപ്പമുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാം’.– ശിവാജി കുറിച്ചു.

Scroll to Top