തല മുട്ട അടിച്ചപ്പോൾ കണ്ടെത്തിയ കാര്യം പ്രേക്ഷകർക്ക്‌ മുന്നിൽ കാണിച്ച് നടി ലെന.

മിനി സ്ക്രീനിലൂടെയെത്തി ബിഗ് സ്ക്രീനിൽ താരമായി മാറിയ താരമാണ് നടി ലെന. നിരവധി സിനിമകളിൽ ശക്തമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്‍റേതായ ഇടം ഇതിനകം താരം ഉറപ്പിച്ചിട്ടുണ്ട്. ട്രാഫിക് എന്ന 2011 പുറത്തിറങ്ങിയ സിനിമയിലൂടെയാണ് സിനിമയിൽ വഴിത്തിരിവുണ്ടായത്. പിന്നീട് സ്നേഹ വീട്, ഈ അടുത്ത കാലത്ത്, സ്പിരിറ്റ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

മലയാള ചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷൻ പരമ്പരകളിലുമാണ് അഭിനയിച്ചിട്ടുള്ളത്. മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്.മനഃശാസ്ത്രജ്ഞയായി കുറച്ചു കാലം ജോലി ചെയ്ത ശേഷം എഷ്യാനെറ്റിന്റെ യുവർ ചൊയ്സ് എന്ന പരിപാടിയിൽ അവതാരകയായി. അതിനു ശേഷം ഓമനത്തിങ്കൾ പക്ഷി എന്ന പരമ്പരയിൽ അഭിനയിച്ചു.

പിന്നീട് ഓഹരി എന്ന അമൃത പരമ്പരയിലും അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലെന തന്റെ യാത്രാ വിശേഷങ്ങളും പുതുപുത്തന്‍ ചിത്രങ്ങളും ബ്യൂട്ടി ടിപ്സുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഫോട്ടോസ് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. മുടി മുട്ട അടിച്ചപ്പോഴുള്ള ഫോട്ടോയാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

മുട്ട അടിച്ചപ്പോൾ തലയിൽ കണ്ട പാടിനെ കുറിച്ചാണ് പോസ്റ്റിൽ പറയുന്നത്.എന്റെ തലമുടി ഷേവ് ചെയ്തപ്പോൾ ‘ദി മാട്രിക്സ്’ ഡിപ്രോഗ്രാമിംഗ് പ്ലഗ് ഇൻ ചെയ്തതിന്റെ തെളിവ് ഞങ്ങൾ കണ്ടെത്തി. പുറകിലെ പാട് പരിശോധിക്കുക എന്ന ക്യാപ്ഷനോടെയാണ് ലെന ഫോട്ടോസ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോസ് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top