ലക്നൗ ലുലുമാളിന്റെ പേരിൽ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ അരാചകത്വം സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടിയുമായി യോഗി ആദിത്യനാഥ്‌.

ലക്നൗ ലുലു മാളിനെ കുറിച്ചുള്ള വിവാദങ്ങൾ ആണ് സോഷ്യൽ മീഡിയ മുഴുവൻ.ഇപ്പോഴിതാ ആവശ്യമില്ലാത്ത വിവാദങ്ങൾക്ക് നടപടിയുമായി എത്തുകയാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌.ഇങ്ങനെ കണ്ട്പിടിക്കുന്ന കുറ്റക്കാർക്ക് എതിരെ ക്രി മിനൽ നടപടി ഉറപ്പാക്കാനും ജില്ല ഭരണകൂടത്തോട് നിർദ്ദേശിച്ചു. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന തരത്തിലുളള പ്രതിഷേധങ്ങൾ വച്ചുപൊറുപ്പിക്കില്ല. മതസ്പർദ്ധ വളർത്താനും അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കവർക്ക് എതിരെയും നടപടി എടുക്കണമെന്ന് അധികാരികളോട് നിർദ്ദേശിച്ചു.നമ്മുടെ ഭരണകൂടം ഇതേ പറ്റി ഗൗരവമായി കാണണമെന്നും യോഗി പറഞ്ഞു.മതത്തിന്റെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും നടക്കുന്ന ഈ അരാചകത്തെ തടയമെന്നും യോഗി വ്യക്തമാക്കി .

ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മാള്‍ ലഖ്‌നൗ ലുലു മാളിന്റെ ഉൽഘാടനം ജൂലൈ 11 ന് ആണ് നടന്നത്. മാള്‍ തുറന്ന ആദ്യ ദിനം തന്നെ സന്ദര്‍ശകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.ലുലു ഫാഷന്‍ സ്റ്റോറിലും, ലുലു കണക്ടിലും അന്‍പത് ശതമാനം വരെയുള്ള ഇളവുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരുന്നത്. 22 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ ലഖ്നൗ വിമാനത്താവളത്തിനടുത്ത് ശഹീദ് പഥിലാണ് ലുലു മാൾ സ്ഥിതി ചെയ്യുന്നത്.പിവിആറിന്റെ 11 സ്ക്രീനുകളുള്ള അത്യാധുനിക തീയറ്ററുകളും വൈകാതെ മാളിൽ തുറക്കും. 3000 വാഹനങ്ങൾ ഒരേസമയം സുരക്ഷിതമായി പാർക്ക് ചെയ്യാൻ സൗകര്യമുള്ള പാർക്കിംഗ് ഏരിയയാണ് മാളിനെ തുടക്കത്തിൽ തന്നെ ജനപ്രിയമാക്കിയിരിയ്ക്കുന്ന മറ്റൊരു ഘടകം.ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ഓഫറുകൾ സ്വന്തമാക്കാൻ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിലടക്കം വൻ തിരക്കായിരുന്നു.

Scroll to Top