ഒരു ക്യാമറയ്ക്ക് മുന്നിലും ഇത്ര പരിഭ്രമത്തോടെ നിന്നിട്ടില്ല ; ഫോട്ടോ പങ്കുവെച്ച് ലെന

മിനി സ്ക്രീനിലൂടെയെത്തി ബിഗ് സ്ക്രീനിൽ താരമായി മാറിയ താരമാണ് നടി ലെന. നിരവധി സിനിമകളിൽ ശക്തമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്‍റേതായ ഇടം ഇതിനകം താരം ഉറപ്പിച്ചിട്ടുണ്ട്. ട്രാഫിക് എന്ന 2011 പുറത്തിറങ്ങിയ സിനിമയിലൂടെയാണ് സിനിമയിൽ വഴിത്തിരിവുണ്ടായത്. പിന്നീട് സ്നേഹ വീട്, ഈ അടുത്ത കാലത്ത്, സ്പിരിറ്റ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.സോഷ്യല്‍ മീഡിയയില്‍ സജീവമായ ലെന തന്റെ യാത്രാ വിശേഷങ്ങളും പുതുപുത്തന്‍ ചിത്രങ്ങളും ബ്യൂട്ടി ടിപ്സുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

മലയാള ചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷൻ പരമ്പരകളിലുമാണ് അഭിനയിച്ചിട്ടുള്ളത്. മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന ചിത്രവും കുറിപ്പുമാണ് താരം സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘ഭീഷ്മപർവ്വ’ത്തിന്റെ പ്രമോഷനിടെ മമ്മൂട്ടി തന്റെ ചിത്രം പകർത്തിയതിന്റെ സന്തോഷം കുറിച്ചിരിക്കുകയാണ് നടി ലെന.

ഒരു ക്യാമറയ്ക്ക് മുന്നിലും ഇത്ര പരിഭ്രമത്തോടെ നിന്നിട്ടില്ലെന്നും ഈ ചിത്രത്തെ താൻ നിധിയായി കരുതുന്നുവെന്നും ലെന കുറിച്ചു.ഷൂട്ടിങ് ലൊക്കേഷനുകളിലും മറ്റു ചടങ്ങുകളിലുമൊക്കെ സഹതാരങ്ങളുടെ ചിത്രങ്ങൾ പകർത്തുന്നതിൽ മമ്മൂക്കയ്ക്ക് വലിയ ഉൽസാഹമാണ്.‘ഭീഷ്മപർവ്വ’ത്തിൽ മമ്മൂട്ടിയുടെ സഹോദരിയായാണ് ലെന അഭിനയിച്ചിരിക്കുന്നത്.

Scroll to Top