ഇനി വിജയ് ആരാധകർക്ക് കാത്തിരിപ്പിന്റെ കാലം ; ലിയോ ഷൂട്ടിങ് തീര്‍ന്ന സന്തോഷം പങ്കിട്ട് ലോകേഷ് !!

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ്–ലോകേഷ് കനകരാജ് ചിത്രമാണ് ലിയോ.പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് .ഇനി ലിയോയ്ക്കായി കാത്തിരിക്കാം. അതിനുള്ള സൂചന ഔദ്യോഗികമായി തന്നിരിക്കുകയാണ് ലോകേഷ് കനകരാജ്. വിജയ്​യുടെ ഭാഗങ്ങളുടെ അടക്കം ചിത്രീകരണം പൂര്‍ത്തിയായെന്ന് അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി. ചിത്രം ഒക്ടോബർ 19ന് തിയറ്ററുകളിലേക്ക് എത്തും.കയ്യിൽ രക്തം പുരണ്ട ചുറ്റികയുമായി ‘ഗർജിക്കുന്ന’ വിജയ്​യുടെ പോസ്റ്റര്‍ മുന്‍പ് വൈറലായിരുന്നു.രണ്ടാമത്തെ സിനിമയും വളരെ സ്‌പെഷ്യല്‍ ആക്കിയതിന് നന്ദിയുണ്ട് ചിത്രത്തില്‍ വിജയ്യുടെ ഭാഗങ്ങള്‍ ചിത്രീകരണം പൂര്‍ത്തിയായെന്നും ലോകേഷ് തന്റെ ട്വിറ്ററിലൂടെ അറിയിച്ചു.

ഒപ്പം വിജയ്യുമായുള്ള ചിത്രവും ലോകേഷ് കനകരാജ് പങ്കുവച്ചു.രത്‌ന കുമാറും ദീരജ് വൈദിയുംചേർന്ന് തിരക്കഥയെഴുതിയ ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത ആക്ഷൻ ചിത്രമാണ് ലിയോ.സെവൻ സ്‌ക്രീൻ സ്റ്റുഡിയോയും ദി റൂട്ടുംചേർന്നാണ് ലിയോ നിർമ്മിക്കുന്നത്.തൃഷ , സഞ്ജയ് ദത്ത് , അർജുൻ സർജ , പ്രിയ ആനന്ദ് , മിഷ്‌കിൻ , ഗൗതം വാസുദേവ് ​​മേനോൻ , മൻസൂർ അലി ഖാൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ.നായകനായി വിജയ്‌യുടെ 67-ാമത്തെ ചിത്രമാണ് ലിയോ.

അനിരുദ്ധ് രവിചന്ദർ സംഗീതസംവിധാനവും മനോജ് പരമഹംസ ഛായാഗ്രഹണവും ഫിലോമിൻ രാജ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു .തമിഴിന് ​​പുറമേ, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകൾ ഉൾപ്പെടെയുള്ള ഡബ്ബ് പതിപ്പുകളിലും ഇത് റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 2023 ജൂണിൽ, ശ്രീ ഗോകുലം മൂവീസ് 16 കോടി രൂപയ്ക്ക് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നതിനായി അവകാശം നേടിയതായി റിപ്പോർട്ടുണ്ട്.വാരിസിനും മാസ്റ്ററിനും ശേഷം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണിത്.

Scroll to Top