എന്നെ വണ്ണംവെപ്പിക്കാൻ വീട്ടുകാർ ഒരുപാട് ശ്രമിച്ചു, മകന് വേണ്ടതെല്ലാം ഞാൻ ആണ് ചെയ്യുന്നത് : മിയ.

കഴിഞ്ഞ 10 വർഷത്തിൽ അധികമായി സിനിമ മേഖലയിൽ നായികയായും സഹനടിയായുമൊക്കെ അഭിനയിച്ച് നിറഞ്ഞ് നിൽക്കുന്ന ഒരു അഭിനയത്രിയാണ് നടി മിയ ജോർജ്. അനാർക്കലി, മിസ്റ്റർ ഫ്രോഡ്, പാവാട, ദി ഗ്രേറ്റ് ഫാദർ, ഷെർലോക് ടോംസ്, ബ്രതെഴ്സ് ഡേ, ഡ്രൈവിംഗ് ലൈസെൻസ് തുടങ്ങിയ സിനിമകളിൽ മിയ അഭിനയിച്ചിട്ടുണ്ട്.ചേട്ടായീസ് ആയിരുന്നു മിയയുടെ ആദ്യ നായികാ ചിത്രം. ഇടയ്ക്ക് സോഷ്യൽ മീഡിയയിലൂടെ തന്റെ കൊച്ചു കൊച്ചു വിശേഷങ്ങൾ മിയ ആരാധകരെ അറിയിക്കാറുണ്ട്.

2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം.താൻ അമ്മയായ വിവരം അറിയിച്ച് രംഗത്തെത്തിയിരുന്നു.ലൂക്ക എന്നാണ് മകന്റെ പേര്.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരും ആയി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് മിയ തന്റെ വീട്ടു വിശേഷങ്ങൾ മനോരമ ഓൺലൈനിനോട് പറഞ്ഞതാണ്.

പാചകം ചെയ്യാൻ ഇഷ്ടമാണ് എങ്കിലും പാചകത്തേക്കാൾ കൂടുതൽ ഫുഡ് റിലേറ്റഡായിട്ടുള്ള വിഡിയോകൾ അധികവും ഞാൻ കാണാറുണ്ട്. അതൊക്കെ കാണുന്നതും ഒരു സംതൃപ്തി നൽകുന്ന കാര്യമാണ് എന്ന് പറയാം.മകൻ ലൂക്കയ്ക്ക് വേണ്ടിയിട്ടാണ് പ്രധാനമായും പാചകം ചെയ്യാറുള്ളതെന്ന് മിയ. അവനു കഴിക്കാനുള്ളതെല്ലാം പാകം ചെയ്യുന്നത് താൻ തന്നെയാണെന്നും അതാണ് തനിക്ക് ഇഷ്ടമെന്നും. ഞാൻ ഉണ്ടാക്കി കൊടുക്കുന്നത് അത്യാവശ്യം എല്ലാം തന്നെ മോൻ കഴിക്കാറുണ്ട്.

ഓട്സും ഫ്രൂട്ട്സും ഡേയ്റ്റ്സും എല്ലാം ചേർത്ത് ഞാൻ ഉണ്ടാക്കുന്ന ഒരു ചെറിയ ഡിഷ് അവന് വലിയ ഇഷ്ടമാണ്.ചെറുപ്പത്തിൽ ഞാൻ അധികം ഭക്ഷണം കഴിക്കുന്ന ഒരാളായിരുന്നില്ല. എന്നെ വണ്ണം വയ്പ്പിക്കാനായി വീട്ടുകാർ കിണഞ്ഞു പരിശ്രമിച്ചിരുന്ന കാലം ഉണ്ടായിരുന്നു. അന്നൊക്കെ അരിഷ്ടവും ടോണിക്കുമൊക്കെ വാങ്ങിത്തന്ന് എന്റെ പാവം മാതാപിതാക്കൾ കുറെ കഷ്ടപ്പെട്ടു. പക്ഷേ ഞാൻ വണ്ണം വച്ചില്ല എന്നു മാത്രം. ഭക്ഷണപ്രിയ ആണ് പക്ഷേ അളവ് കുറവായിരിക്കും കഴിക്കുന്നതിന്റെ എന്ന് മാത്രം

Scroll to Top