വിജയ് പിറന്നാൾ ദിനത്തിൽ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് ലിയോയുടെ ത്രിഡി വീഡിയോ പുറത്ത്.

വിജയ് യുടെ പിറന്നാൾ ദിനത്തിൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ലിയോയുടെ ത്രിഡി വീഡിയോ പുറത്ത്.ഫാൻ മേഡ് ടീസറാണ് ഇത്.മാഡി മാധവ് എന്ന ഗ്രാഫിക് ഡിസൈനറാണ് ‘ലിയോ’ ത്രി ഡി ആനിമേറ്റഡ് വിഡിയോ ചെയ്തത്.സിനിമയുടെ നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസും മാഡിയെ അഭിനന്ദിച്ചെത്തി. ട്വിറ്ററിൽ ഇതിനോടകം ഇരുപത് ലക്ഷം ആളുകൾ വിഡിയോ കണ്ടു കഴിഞ്ഞു.

രത്‌ന കുമാറും ദീരജ് വൈദിയുംചേർന്ന് തിരക്കഥയെഴുതിയ ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത ആക്ഷൻ ചിത്രമാണ് ലിയോ.സെവൻ സ്‌ക്രീൻ സ്റ്റുഡിയോയും ദി റൂട്ടുംചേർന്നാണ് ലിയോ നിർമ്മിക്കുന്നത്.തൃഷ , സഞ്ജയ് ദത്ത് , അർജുൻ സർജ , പ്രിയ ആനന്ദ് , മിഷ്‌കിൻ , ഗൗതം വാസുദേവ് ​​മേനോൻ , മൻസൂർ അലി ഖാൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ.നായകനായി വിജയ്‌യുടെ 67-ാമത്തെ ചിത്രമാണ് ലിയോ.

അനിരുദ്ധ് രവിചന്ദർ സംഗീതസംവിധാനവും മനോജ് പരമഹംസ ഛായാഗ്രഹണവും ഫിലോമിൻ രാജ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു .ലിയോ 2023 ഒക്ടോബർ 19 ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ റിലീസ് ചെയ്യും.തമിഴിന് ​​പുറമേ, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകൾ ഉൾപ്പെടെയുള്ള ഡബ്ബ് പതിപ്പുകളിലും ഇത് റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 2023 ജൂണിൽ, ശ്രീ ഗോകുലം മൂവീസ് 16 കോടി രൂപയ്ക്ക് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നതിനായി അവകാശം നേടിയതായി റിപ്പോർട്ടുണ്ട്

video

Scroll to Top