ടൈറ്റൻ 5 മൈൽ താഴെ ഇന്ന് ഉച്ചയ്ക്ക് മുൻപ് ഓക്സിജൻ തീരും, രക്ഷിക്കാനാകുമോ 5 ജീവനുകൾ.

1912 ഏപ്രില്‍ 15നാണ് സതാംപ്ടണില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള കന്നിയാത്രയില്‍ മുങ്ങിത്താഴ്ന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ സഞ്ചരികളെ കൊണ്ടുപോകുന്ന ഓഷ്യൻഗേറ്റ് എന്ന കമ്പനിയുടെ അന്തർവാഹിനി കടലിൽ കാണാതായതായത്.അറ്റ്ലാന്റിക് സമുദ്രത്തിൽ അപ്രത്യക്ഷമായ ടൈറ്റൻ അന്തർ വാഹിനിക്കായി തിരച്ചിൽ തുടരുന്നതിന് ഇടയിൽ ആഴക്കടലിൽ നിന്ന് മുഴക്കം കേട്ടതായി റിപ്പോർട്ട്. ഓരോ 30 മിനിറ്റ് ഇടവേളയിലും ഈ മുഴക്കം കേട്ടതായി തിരച്ചിലിൽ പങ്കാളികളായ കനേഡിയൻ പി 3 എയർക്രാഫ്റ്റാണ് അറിയിച്ചത്.

എന്നാൽ എവിടെ നിന്നാണ് ഈ മുഴക്കം എന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.ആഴക്കടലിൽ നിന്ന് മുഴക്കം കേട്ട ഭാ​ഗത്ത് സോനാറുകൾ വിന്യസിച്ച് തിരച്ചിൽ വ്യാപിപ്പിച്ചു. എന്നാൽ അന്തർവാഹിനിയിലെ ഓക്സിജന്റെ അളവ് കുറഞ്ഞ് വരുന്നത് തിരച്ചിൽ സംഘത്തിന്റെ സമ്മർദം കൂട്ടുന്നു. വ്യാഴാഴ്ചക്കുള്ളിൽ അന്തർവാഹിനി കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ പൈലറ്റ് ഉൾപ്പെടെയുള്ള അഞ്ച് പേരെ രക്ഷിക്കാൻ സാധിച്ചേക്കില്ല.ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്‌ഷൻ ഏവിയേഷൻ കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിങ്,

പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, ഓഷൻ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരാണു പേടകത്തിനുള്ളിൽ. പേടകം പുറത്തുനിന്ന് ബോൾട്ടുപയോഗിച്ച് അടച്ച നിലയിലാണ്. പുറത്തുനിന്നു തുറക്കാതെ യാത്രികർക്ക് ഇറങ്ങാനാവില്ല. സമുദ്രത്തിന്റെ അടിത്തട്ടിൽ കുടുങ്ങിയ നിലയിലാണെങ്കിൽ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമാകും.

അടിത്തട്ടിലെ കൂടിയ മർദവും തണുപ്പും പ്രതിസന്ധിയാകും. 2 മൈലോളം ആഴത്തിലായതിനാൽ കനത്ത ഇരുട്ടും പ്രതിസന്ധി സൃഷ്ടിക്കും. ” 4 ദിവസത്തേക്കുള്ള ഓക്സിജനാണു പേടകത്തിലുണ്ടായിരുന്നത്. ഇന്നുച്ചയ്ക്ക് അതു തീരും മുൻപ് പേടകം കണ്ടെത്തിയാൽ പോരാ, 5 ജീവനുകൾ രക്ഷിക്കുകയും വേണം.അറ്റ്ലാന്റിക് സമുദ്രത്തില്‍ കാനഡയുടെ ന്യൂഫൗണ്ട്​ലാന്‍ഡ് തീരത്ത് നിന്ന് 600 കിലോമീറ്റര്‍ അകലെയാണ് ടൈറ്റാനിക് മുങ്ങിയ സ്ഥലം.ഗവൺമെന്റ് ഏജൻസികളും യുഎസ്, കനേഡിയൻ നാവികസേനകളും വാണിജ്യ ആഴക്കടൽ സ്ഥാപനങ്ങളും രക്ഷാപ്രവർത്തനത്തെ സഹായിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.

അറ്റ്ലാന്റികിന്റെ 3,800 മീറ്റര്‍ ആഴത്തിലായാണ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്നത്.എട്ടു ദിവസത്തെ പര്യവേഷണത്തിൽ സഞ്ചാരികളിൽ നിന്നും ഈടാക്കുന്നത് 250000 ഡോളറുകളാണ്.ഏകദേശം രണ്ടു കോടി ഇന്ത്യൻ രൂപയാണ് ഇത്.

Scroll to Top