ലിയോ ഫാമിലി ; മകൾക്കൊപ്പമുള്ള ആദ്യത്തെ ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് യുവയും മൃദുലയും !!

മഞ്ഞിൽ വിരിഞ്ഞ പൂവിലൂടെ യുവയും പൂക്കാലം വരവായി എന്ന പരമ്പരയിലൂടെ മൃദുലയും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയിട്ട് വർഷങ്ങളായി.മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവ കൃഷ്ണ പ്രേക്ഷക പ്രീതി നേടുന്നത്.2015 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’യിലൂടെയാണ് ശ്രദ്ധേയയാകുന്നത്. നര്‍ത്തകിയായും തിളങ്ങി.ജൂലൈയിൽ തങ്ങൾ വിവാഹിതരാവുമെന്ന് യുവ നേരത്തെ പറഞ്ഞിരുന്നു. പക്ഷേ തീയതി അറിയിച്ചിരുന്നില്ല.കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.ഇതൊരു പ്രണയവിവാഹമല്ലെന്നും രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നുമായിരുന്നു ഇരുവരും വ്യക്തമാക്കിയത്.വിവാഹശേഷം ഇരുവരും പുതിയ വീട്ടിലേക്കുള്ള ഗൃഹപ്രവേശനവും ഇരുവരും ആഘോഷമാക്കി.തങ്ങളുടെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വിവാഹശേഷം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സീരിയലിൽ വീണ്ടും അഭിനയിക്കാൻ എത്തി.അതുപോലെ തന്നെ സ്റ്റാർ മാജികിലും ഇരുവരും എത്തി.യൂട്യൂബ് ചാനലിലൂടെയും വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി കൂടി എത്തിയ വിവരം മൃദുല ഇൻസ്റ്റഗ്രാം വഴി ആരാധകരുമായി പങ്കുവെച്ചിരുന്നു.സോഷ്യൽ മീഡിയയിലൂടെ ആണ് കുഞ്ഞ് ജനിച്ച വിവരം യുവ പങ്കുവെച്ചത്.പെൺ കുഞ്ഞാണ് ഇരുവർക്കും ജനിച്ചിരിക്കുന്നത്.എല്ലാവരുടെയും പ്രാർത്ഥനയ്ക്കും നന്ദി പറഞ്ഞാണ് താരം കുഞ്ഞിന്റെ കയ്യുടെ ചിത്രം പങ്കുവെച്ച് കുറിച്ചത്.മകളുടെ പേരിടീൽ ചടങ്ങിന്റെ ചിത്രങ്ങൾ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. പേര് എന്താണെന്ന് അറിയണ്ടേ,ധ്വനി കൃഷ്ണ എന്നാണ് പേര് ഇട്ടിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഞങ്ങൾ വളരെ അഭിമാനത്തോടെ കുഞ്ഞ് രാജകുമാരിയുടെ പേര് വെളിപ്പെടുത്തുന്നു ധ്വനി കൃഷ്ണ. യുവയും മൃദുലയും ഫോട്ടോസ് പങ്കുവെച്ചിട്ടുണ്ട്.ഇപ്പോഴിതാ കുഞ്ഞു ജനിച്ച ശേഷം ആദ്യത്തെ ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരങ്ങള്‍. ലിയോ ഫാമിലി എന്നാണ് മൃദുല പങ്കുവച്ചിരിയ്ക്കുന്ന ഇതേ ഫോട്ടോയ്ക്കും ക്യാപ്ഷന്‍ നല്‍കിയിരിയ്ക്കുന്നത് .‘യുവാച്ഛനും മൃദ്വമ്മയ്ക്കും ഒപ്പം എന്റെ ആദ്യത്തെ ഫോട്ടോഷൂട്ട്’ എന്നാണ് ധ്വനിയുടെ പേജില്‍ പങ്കുവച്ചിരിയ്ക്കുന്ന ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിയ്ക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ രേഷ്മയാണ് ഇവരുടെ ഫോട്ടോ പകര്‍ത്തിയത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുമായി എത്തിയത്.

Scroll to Top