ഇതാര് കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ, സുഹൃത്തുക്കൾക്കൊപ്പം നവരാത്രി ആഘോഷിച്ച ചിത്രങ്ങൾ പങ്കുവെച്ച് നവ്യ നായർ.

ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നവ്യ നായർ. അരങ്ങേറ്റം കുറിക്കുന്നത്.പ്രിഥ്വി നായകനായ നന്ദനം എന്ന ചിത്രത്തിലെ ബാലമണി എന്ന കഥാപാത്രത്തിലൂടെയാണ് നവ്യ ഏറെ ശ്രദ്ധിക്കപ്പെട്ടത്.എന്നാൽ വിവാഹ ശേഷം അഭിനയ ലോകത്ത് നിന്നും വിട്ടു നില്‍ക്കുന്ന താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്.തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുമുണ്ട്.അതിനെല്ലാം മികച്ച പ്രതികരണവും ലഭിക്കുന്നു.അഭിനയത്തിൽ ഇല്ലെങ്കിലും നൃത്ത രംഗത്ത് ഏറെ സജീവമാണ്.റിയാലിറ്റി ഷോകളിൽ വിധികർത്താവായും എത്തിയിട്ടുണ്ട്.എന്നാൽ താരം സിനിമയിലേക്ക് തിരിച്ചുവരികയാണ്.വി കെ പി സംവിധാനം ചെയുന്ന ഒരുത്തിയിലൂടെയാണ് നവ്യ തിരിച്ചെത്തുന്നത്.സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രമാണ് ഇത്.

തിരിച്ചു വരവ് ഗംഭീരമായി എന്നൊക്കെയാണ് പ്രേക്ഷകരുടെ വാദം.മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് ആഘോഷിച്ചു കൊണ്ട് തന്നെ ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളും ഈ അടുത്ത് താരത്തിന്റേതായി പുറത്തുവരുകയുണ്ടായി.ഇപ്പോഴിതാ വൈറൽ ആകുന്നത് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോസ് ആണ്.തന്റെ സിനിമയിലെ സുഹൃത്തുക്കൾക്കൊപ്പം നവരാത്രി ആഘോഷിച്ചതിന്റെ ചിത്രങ്ങൾ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.ഓറഞ്ച് നിറമുള്ള സാരിയിൽ പിംഗ് ബ്ലൗസും അണിഞ്ഞ് അതീവസുന്ദരിയായാണ് നവ്യ ആഘോഷത്തിന് എത്തിയത്.

അതിമനോഹരമായ ആഘോഷത്തിൽ എല്ലാവരും പങ്കാളിയാവുകയും എല്ലാവരും ഒത്തുചേർന്ന് ഭക്ഷണം കഴിക്കുകയും ചെയ്ത് ഒത്തിരി നേരം സന്തോഷം പങ്കിട്ടുമാണ് താരങ്ങൾ അവിടെ നിന്ന് മടങ്ങിയത്.തന്റെ സുഹൃത്തുകൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ പോസ്റ്റ്‌ ചെയ്തു. പാർവതി, ജയറാം, നാഗാർജുന, പ്രഭു, മാളവിക, സ്നേഹ, പ്രസന്ന എന്നിവർ പങ്കെടുത്തു.എന്റെ ഓർമ്മയിൽ നിന്ന് ഒരിക്കലും മറക്കുവാൻ സാധ്യമാകാത്ത നവരാത്രി ആഘോഷമാണ് ഇത്… എന്റെ സന്തോഷം നിങ്ങളുമായി പങ്കുവെക്കുകയാണ് എന്നാണ് ഇവർക്കൊപ്പമുള്ള ഫോട്ടോസിന് ഒപ്പം നവ്യ കുറിച്ചത്. നിരവധി പേരാണ് ഫോട്ടോസിന് ലൈക്കും കമ്മെന്റും ആയി എത്തിയത്.

Scroll to Top