‘ഞാനും മക്കളും പുതിയ ജീവിതത്തിലേക്ക്..’; വിവാഹിതനാകുന്ന വിവരം പങ്കുവെച്ച് സിസ്റ്റർ ലിനിയുടെ ഭർത്താവ്

കേരളത്തെ വിറപ്പിച്ചു കടന്നു പോയ മഹാമാരി ആയിരുന്നു നിപ്പ. നിപ്പയുമായുള്ള പോരാട്ടത്തിൽ നമ്മളെ മുന്നിൽ നിന്നും നയിച്ചത് ധൈര്യ സമ്പന്നരായ ആരോഗ്യ പ്രവർത്തകർ തന്നെയായിരുന്നു. തങ്ങളുടെ ജീവൻ പണയം വെച്ചും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ കുടുംബവും കുട്ടികളെയും ഒക്കെ ഉപേക്ഷിച്ചു പോരാടാൻ ഇറങ്ങി തിരിച്ചവർ. അതിൽ മലയാളികൾ മറക്കാത്ത പേരാണ് സിസ്റ്റർ ലിനി.ഇപ്പോഴിതാ വിവാഹിതനാവുകയാണെന്ന വിവരം പങ്കുവച്ച് സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് പുത്തൂർ. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് സജീഷ് ഇക്കാര്യം അറിയിച്ചത്.

ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക്‌ കാലെടുത്ത്‌ വെയ്ക്കുകയാണെന്ന് സജീഷ് ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും.സജീഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :

പ്രിയ സുഹൃത്തുക്കളെ,ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക്‌ കാലെടുത്ത്‌ വെയ്ക്കുകയാണ്‌. റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ആഗസ്റ്റ്‌ 29 ന്‌ വടകര ലോകനാർ കാവ്‌ ക്ഷേത്രത്തിൽ വെച്ച്‌ ഞങ്ങൾ വിവാഹിതരാവുകയാണ്‌. ഇതുവരെ നിങ്ങൾ നൽകിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണം.സ്നേഹത്തോടെസജീഷ്‌, റിതുൽ, സിദ്ധാർത്ഥ്‌, പ്രതിഭ, ദേവ പ്രിയ

Scroll to Top