സിസ്റ്റർ ലിനിയുടെ മക്കൾ സ്കൂളിലേക്ക്, മക്കളുടെ ഫോട്ടോസ് പങ്കുവെച്ച് കെ കെ ശൈലജ ടീച്ചർ.

സിസ്റ്റർ ലിനി, മലയാളികളുടെ മനസ്സിൽ ഒരു നീറ്റലായി ഇപ്പോഴും അവശേഷിക്കുന്നു. നിപാ വൈറസിനെതിരെ ധീരതയൊടെ പൊരുതി ജീവൻ വെടിഞ്ഞ സിസ്റ്റർ ലിനിയുടെ ഓർമ്മകൾ എന്നും മലയാളി മനസുകളിൽ കാണും.രോഗത്തെ പേടിച്ചു മാറി നിൽക്കാതെ മനകരുത്തോടെ പോരാടുക ആയിരുന്നു. എന്നാൽ ദൈവം ജീവൻ അവിടെ വരെ വിധിച്ചിരുന്നുള്ളു. രണ്ട് ആൺമക്കളെ സ്നേഹിച്ചു കൊതി തീരാതെയാണ് പോയത്. കുടുംബത്തിന് വേണ്ട സഹായങ്ങൾ ചെയ്ത് കൊടുത്തിരുന്നു.

രണ്ട് വർഷങ്ങൾക്ക്‌ ശേഷം സ്കൂളുകൾ തുറന്നിരിക്കുകയാണ്. ഈ അവസരത്തിൽ ലിനി സിസ്റ്ററിന്റെ മക്കൾ സ്കൂളിലേക്ക് പോകുകയാണ്. ഈ ഫോട്ടോയാണ് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.ലിനി സിസ്റ്ററിന്റെ മക്കൾ,പുതിയ അധ്യാനവർഷത്തിൽ സ്കൂളിൽ എത്തുന്ന എല്ല മക്കൾക്കും ആശംസകൾ എന്ന കുറിപ്പോടെയാണ് ഫോട്ടോസ് പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോസ് ഇതിനോടകം തന്നെ വൈറൽ ആണ്. സ്വജീവൻ ത്വജിച്ച് രോ ഗികളെ പരിചരിച്ച് മാലാഖയെന്ന പേര് അന്വർത്ഥമാക്കിയ ലിനിയുടെ ഓർമ്മകൾ കെടാതെ ഹൃദയത്തിലേറ്റു വാങ്ങിക്കഴിഞ്ഞു ഓരോ മലയാളികളും.

കൊറോണ എന്ന ഭീതി ഇപ്പോഴും നിലനിൽക്കുമ്പോഴും നമുക്ക് ലിനിയുടെ ഓർമ്മ ദിനം മറക്കാൻ സാധിക്കില്ല. കേരളത്തിൽ ഭീതി പടർത്തിയ നിപ്പ വൈറസ് ബാധിതരെ പരിചരിച്ച് മ ര ണപ്പെട്ട ലിനി ആത്മാർത്ഥത ആതുര സേവനത്തിന്റെ മാതൃകയാണ് . ലിനിയുടെ ഓർമ്മകളിൽ കഴിഞ്ഞ നാളുകളിലത്രയും ലിനിയുടെ കൈ പടയിൽ എഴുതിയ കത്തും അതിലെ വരികളും ഇന്നും മലയാളികകളുടെ മനസ്സിൽ മായാതെ നിൽക്കുന്നു. ആത്മാർത്ഥതയുടേയും സേവനസന്നദ്ധതയുടേയും ത്യാഗത്തിന്റേയും പ്രതീകമാണ് ഭൂമിയിലെ ഈ മാലാഖ.

Scroll to Top