ട്രെയിലർ ലോഞ്ചിൽ ലെഹങ്കയിൽ തിളങ്ങി ശ്രദ്ധ ശ്രീനാഥ്, ഹോട്ടെന്ന് ആരാധകർ !!!

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായൊരു നടിയാണ് ശ്രദ്ധ ശ്രീനാഥ്.2016–ൽ പുറത്തിറങ്ങിയ യു ടേൺ എന്ന സൈക്കോളജിക്കൽ ത്രില്ലർ ചലച്ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. നിവിന്‍ പോളി നായകനായ തമിഴ് ചിത്രം റിച്ചിയില്‍ നായികാവേഷത്തില്‍ എത്തിയത് ശ്രദ്ധയായിരുന്നു. രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത് പ്രധാനവേഷത്തില്‍ എത്തിയ ഉളിദവരു കണ്ടന്തേ എന്ന കന്നഡ സിനിമയുടെ റീമേയ്ക്കായിരുന്നു റിച്ചി.

കേരളത്തിലും സൂപ്പർഹിറ്റായ തമിഴ് ചിത്രം വിക്രം വേദയിൽ ശ്രദ്ധ ആയിരുന്നു നായിക.നാടകത്തിലൂടെയും പരസ്യചിത്രത്തിലൂടെയും അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച് പിന്നീട് സിനിമയിലേക്ക് എത്തിയ ശ്രദ്ധ റിയൽ എസ്റ്റേറ്റ് ലോയറായി ജോലി ചെയ്ത സമയത്തായിരുന്നു അഭിനയത്തിലും താല്പര്യം തോന്നിയത്. 2015-ൽ പുറത്തിറങ്ങിയ ആസിഫ് അലി നായകനായ കോഹിനൂർ എന്ന സിനിമയിലൂടെയാണ് ശ്രദ്ധ സിനിമയിലേക്ക് എത്തുന്നത്. മലയാളത്തിലാണ് തുടങ്ങിയതെങ്കിലും പിന്നീട് തെന്നിന്ത്യയിലെ മറ്റുഭാഷകളിലേക്ക് പോവുകയും അവിടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

മോഹൻലാൽ നായകനായി ഈ വർഷം പുറത്തിറങ്ങിയ ആറാട്ടാണ് ശ്രദ്ധയുടെ അവസാന റിലീസ് ചിത്രം.ചെന്നൈയിൽ ബിസിനസുകാരനായ ‘ലെജൻഡ് ശരവണൻ’ നായകനായി അഭിനയിക്കുന്ന ‘ദി ലെജൻഡ്’ എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിൽ പങ്കെടുത്തപ്പോഴുള്ള ശ്രദ്ധയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്. പച്ച ലെഹങ്കയിൽ ശ്രദ്ധ ഹോട്ട് ലുക്കിലാണ് ചടങ്ങിൽ ശ്രദ്ധ എത്തിയത്.

Scroll to Top