ദിലീപിന്റെ കുട്ടികുറുമ്പി മഹാലക്ഷ്‌മിയെ ചേർത്ത് പിടിച്ച് ലാലേട്ടൻ, വൈറലായി ഫോട്ടോസ്.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ദിലീപിന്റെ കുട്ടികുറുമ്പി മഹാലക്ഷ്‌മിയെ ചേർത്ത് പിടിച്ച് ലാലേട്ടൻ നിൽക്കുന്ന ചിത്രങ്ങൾ ആണ്.ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ സഹോദരന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ദിലീപും കാവ്യയും മകൾ മഹാലക്ഷ്മിയുമായി എത്തിയത്.ദുബായിൽ വെച്ചായിരുന്നു വിവാഹം.

ഇവരെ കൂടാതെ മമ്മൂട്ടി, മോഹൻലാൽ, ജയറാം, കുഞ്ചാക്കോ ബോബൻ, ടോവിനോ അങ്ങനെ മുൻനിരയിൽ ഉള്ള താരങ്ങൾ എല്ലാം തന്നെ കുടുംബസമേതം എത്തിയിരുന്നു. അതിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ദിലീപിന്റെയും കാവ്യയുടെയും കൈപിടിച്ച് കുറുമ്പ് കാട്ടിയെത്തിയ മഹാലക്ഷ്മിയേ ആരും ശ്രദ്ധിക്കാതെ പോകില്ല.

ലൈറ്റ് പിങ്ക് കളർ ഫ്രോക്ക് ആണ് ധരിച്ചിരിക്കുന്നത്.ലാലേട്ടൻ മഹാലക്ഷ്മിയോടൊപ്പം നിൽക്കുന്ന ചിത്രങ്ങളും ഇതിനോടകം തന്നെ വൈറൽ ആണ്. ഫോട്ടോഗ്രാഫർ ജയപ്രകാശ് പയ്യന്നൂർ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.ദിലീപും താടി ഒക്കെ ഷേവ് ചെയ്ത് പുത്തൻ ലുക്കിൽ ആണ് എത്തിയത്. കാവ്യയും ചുരിദാറിൽ അതീവ സുന്ദരി ആയാണ് എത്തിയത്.

Scroll to Top