എന്റെ സുധിചേട്ടാ, സുധിയെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് പൊട്ടിക്കരഞ്ഞ് ലക്ഷ്മി നക്ഷത്ര.

ചലച്ചിത്ര നടനും ഹാസ്യതാരവുമായ കൊല്ലം സുധി തൃശ്ശൂര്‍ കയ്പമംഗലത്ത് വച്ചുണ്ടായ വാ ഹനാപകടത്തില്‍ മ രിച്ച വാർത്ത വളരെ വേദനയോടെയാണ് പ്രേക്ഷകർ ഏറ്റുവാങ്ങിയത്.വടകരയില്‍ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇദ്ദേഹം സഞ്ചരിച്ച കാര്‍ എതിരെ വന്ന കൂട്ടിയി ടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുധിയുടെ ജീവൻ രക്ഷിക്കാനായില്ല. ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരും സുധിക്കൊപ്പം ഉണ്ടായിരുന്നു.ബിനു അടിമാലി ഓപ്പറേഷൻ കഴിഞ്ഞ് റെസ്റ്റിൽ ആണ്. മഹേഷിനും ഓപ്പറേഷൻ കഴിഞ്ഞു. എല്ലാവരും അപകടനില തരണം ചെയ്തു. കൊല്ലം സുധിയെ അവസാനമായി കാണാൻ നിരവധി പേരാണ് എത്തിയത്.

ആർക്കും തന്നെ ഒട്ടും വിശ്വസിക്കാൻ കഴിയാത്ത ഒരു വേർപാട് ആയിരുന്നു ഇദ്ദേഹത്തിന്റെ. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ലക്ഷ്മി നക്ഷത്രയുടെ യൂട്യൂബ് വീഡിയോ ആണ്. കൊല്ലം സുധിയെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ്. ഒരുപാട് പേര് മെസ്സേജുകൾ ഇടുന്നുണ്ട്. അവർക്ക് ഒക്കെ വേണ്ടിയാണ് ഈ വീഡിയോ ചെയ്യുന്നത് എന്ന് പറഞ്ഞു വീഡിയോ തുടങ്ങുന്നത്.2 ദിവസങ്ങൾക്കു മുൻപ് ആണ് ഇവർ അവസാനമായി കണ്ടത്. സ്റ്റാർ മാജിക് ഷൂട്ട് ഉണ്ടയായിരുന്നുവെന്നും ലക്ഷ്മി പറയുന്നു. ലക്ഷ്മിയുടെ വാക്കുകളിലേക്ക്,നല്ലവരെയൊക്കെ ദൈവം നേരത്തെ വിളിക്കുമായിരിക്കും.സുധി ചേട്ടൻ അദ്ദേഹത്തിന്റെ പേഴ്സണൽ കാര്യങ്ങളൊക്കെ എന്നോട് പറയുമായിരുന്നു.

എന്റെ മുഖമൊന്ന് വാടി കഴിഞ്ഞാൽ ആദ്യം മനസിലാക്കിയിരുന്നതും സുധി ചേട്ടനായിരുന്നു. സുധി ചേട്ടന്റെ ഫാമിലിയുമായും എനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. ഭാര്യ രേണുവും മകൻ കിച്ചുവും ഠമാർ പഠാർ ഷൂട്ടിന് അദ്ദേഹത്തോടൊപ്പം വരുമ്പോൾ വിശ്രമിച്ചിരുന്നത് എന്റെ മുറിയിലാണ്. ഫാമിലി കഴിഞ്ഞേ സുധി ചേട്ടന് മറ്റെന്തും ഉള്ളു. ഷൂട്ടിനിടയിലും ഒരു ബ്രേക്ക് കിട്ടിയാൽ ആദ്യം വീട്ടിലേക്ക് വീഡിയോ കോൾ വിളിക്കും.നല്ലൊരു കലാകാരൻ കൂടിയായിരുന്നു അദ്ദേഹം. അപകടത്തിന് രണ്ട് ദിവസം മുമ്പ് ഞാൻ ചേട്ടനെ കണ്ടതാണ്. അന്ന് ഞാൻ ചേട്ടനെ കുറെ ഉപദേശിച്ചിരുന്നു.

കാരണം സുധി ചേട്ടൻ അടുത്തിടെയായി വല്ലാതെ മെലിഞ്ഞിരുന്നു. കണ്ണിൽ മഞ്ഞ നിറവും വന്നിരുന്നു. ബോഡി ചെക്കപ്പ് നടത്തി എന്താണെന്ന് നോക്കണമെന്നും ഞാൻ പറ‍ഞ്ഞിരുന്നു. ചെയ്യാമെന്ന് ഉറപ്പ് നൽകിയാണ് പോയത്. ചേട്ടനെ ഉപദേശിക്കാനുള്ള സ്വാതന്ത്ര്യം എനിക്ക് തന്നിരുന്നു. നമുക്ക് ഇത്രയും വിഷമമുണ്ടെങ്കിൽ വീട്ടുകാരുടെ അവസ്ഥ ചിന്തിക്കാൻ വയ്യ. ആ കുടുംബത്തിന് വേണ്ടി ചെയ്യാൻ പറ്റുന്നത് ഞാനും ചെയ്യും. സുധി ചേട്ടന് ഷൂട്ടിന് ഇടാൻ ഷർട്ടൊക്ക ഞാനാണ് സെലക്ട് ചെയ്ത് കൊടുത്തിരുന്നത്.ബിനു ചേട്ടനെ പോയി കണ്ടിരുന്നു. അദ്ദേഹം ഇപ്പോൾ ട്രോമയിൽ ആണ്. സുധി ചേട്ടന്റെ അവസാന നിമിഷങ്ങൾ കണ്ടതിലുള്ള ട്രോമയിൽ ആണ്. മഹേഷിന്റെയും സർജറി കഴിഞ്ഞു. ഇരുവരും റെസ്റ്റിൽ ആണ്. എല്ലാവരും പ്രാർത്ഥിക്കണം.

VIDEO

Scroll to Top