മോനെ എത്രയും പെട്ടെന്ന് സുഖമായി വാ, എല്ലാവരും കൂടെയുണ്ട്, മഹേഷിനെ കാണാൻ ബിനു അടിമാലി വീട്ടിലേക്ക്.

നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മര ണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പരിക്കേറ്റ മിമിക്രി കലാകാരന്‍ മഹേഷ് കുഞ്ഞുമോൻ ആരോ​ഗ്യം വീണ്ടെടുക്കുന്നു.മുറിവുകളെല്ലാം ഉണങ്ങി തുടങ്ങി. അപകടത്തിൽ ​ഗുരുതരമായി പ രിക്കേറ്റ് ചികിത്സയിലായിരുന്നു താരം. കൈയ്ക്ക് ഒടിവ് ഉണ്ട്.താടിയെല്ലുകളുടെയും പല്ലുകളുടെയും ചികിത്സയാണ് ഇപ്പോൾ നടക്കുന്നത്.മിമിക്രിയിലൂടെയാണ് നിങ്ങള്‍ എല്ലാവരും എന്നെ തിരിച്ചറിഞ്ഞതും എന്നെ ഇഷ്ടപ്പെട്ടതും.

ഇനി കുറച്ചു നാളത്തേക്ക് റെസ്റ്റാണ്.നിങ്ങള്‍ ആരും വിഷമിക്കണ്ട പഴയതിനേക്കാള്‍ അടിപൊളി ആയി ഞാന്‍ തിരിച്ചു വരും. അപ്പോഴും നിങ്ങള്‍ എല്ലാവരും എന്റെ കൂടെ ഉണ്ടാകണം, എന്നെ പിന്തുണയ്ക്കണം എനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവരോടും ഞാന്‍ ഒരിക്കല്‍ കൂടി നന്ദി പറയുകയാണ് എന്നും മഹേഷ്‌ വീഡിയോയിലൂടെ പറഞ്ഞിരുന്നു.

അപകടത്തിൽ പരിക്ക് സംഭവുച്ച ബിനു അടിമാലിയും ആരോഗ്യ സ്ഥിതിയിലേക്ക് എത്തുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് സ്റ്റാർ മാജിക് വേദിയിലേക്ക് എത്തിയിരുന്നു. അവിടെ വെച്ച് അന്ന് സംഭവിച്ച കാര്യങ്ങൾ പറഞ്ഞിരുന്നു. മഹേഷിനെ കാണാൻ പോയെന്നും അത് വെച്ച് നോക്കുക ആണെങ്കിൽ എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്നുമാണ് ബിനു പറഞ്ഞത്.

ഇപ്പോഴിതാ വൈറൽ ആകുന്നത് ബിനു ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രങ്ങൾ ആണ്. മഹേഷിനെ വീട്ടിൽ കാണാൻ പോയപ്പോഴുള്ള ചിത്രങ്ങൾ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.മോനെ നീ എത്രയും പെട്ടന്ന് സുഖം ആയിട്ട് വരട്ടെ ഞങ്ങളുടെ എല്ലാവരുടെയും പ്രാത്ഥന കൂടെ ഉണ്ടാകും എന്നാണ് ചിത്രങ്ങൾക്ക് ഒപ്പം ഇദ്ദേഹം കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

facebook post

Scroll to Top