മോഹൻലാലിനും കുടുംബത്തിനുമൊപ്പമുള്ള സന്തോഷനിമിഷം പങ്കുവെച്ച് രാധിക !! വൈറൽ ഫോട്ടോ

തെന്നിന്ത്യൻ താരമായ ശരത്കുമാറും ഭാര്യ രാധികയും മലയാളികളുടെ പ്രിയ താരങ്ങളാണ്.ഇപ്പോഴിതാ രാധിക പങ്കുവെച്ചിരിക്കുന്ന ഫോട്ടോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.സൂപ്പർസ്റ്റാർ മോഹൻലാലിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ‘മോഹൻലാലിനും കുടുംബത്തിനുമൊപ്പം ചെലവഴിച്ച ഒരു വൈകുന്നേരം’ എന്ന അടികുറിപ്പോടെയാണ് രാധിക ചിത്രങ്ങൾ ഷെർ ചെയ്തത്. മോഹൻലാലിന്റെ ഭാര്യ സുചിത്രയെയും ചിത്രങ്ങളിൽ കാണാം.

1985 ൽ പുറത്തിറങ്ങിയ ‘കൂടുംതേടി’ എന്ന ചിത്രത്തിലെ രാധിക- മോഹൻലാൽ ജോഡിയും, ‘വാചാലമെൻ മൗനവും’ എന്നു തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീണ്ട ഒരിടവേളയ്ക്കു ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയാണ് ഇരുവരും ഒരുമിച്ചെത്തിയ ചിത്രം.നിരവധി പേരാണ് രാധിക പങ്കുവെച്ച ഫോട്ടോയ്ക്ക് ലൈകും കമന്റുമായി എത്തുന്നത്.

കുറച്ച്ദിവസങ്ങൾക്ക് മുമ്ബ് ദിലീപിനും കാവ്യയ്ക്കും മകൾ മഹാലക്ഷ്മിക്കുമൊപ്പമുള്ള ചിത്രം രാധിക പങ്കുവെചിരുന്നു.അരുൺ ഗോപി സംവിധാനം ചെയ്യുന്ന ‘ബാന്ദ്ര’യിൽ ശരത് കുമാറും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.രാമലീലയ്‌ക്ക് ശേഷം വീണ്ടും അരുൺ ​ഗോപി ചിത്രത്തിൽ അഭിനയിക്കുകയാണ് ദിലീപ്. തെന്നിന്ത്യൻ താരസുന്ദരി തമന്നയാണ് സിനിമയിൽ ദിലീപിന്റെ നായികയായി എത്തുന്നത്.

Scroll to Top