പഴയതിലും അടിപൊളിയായി ഞാൻ വരും, എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി, മഹേഷ്‌.

നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മര ണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പരിക്കേറ്റ മിമിക്രി കലാകാരന്‍ മഹേഷ് കുഞ്ഞുമോൻ ആരോ​ഗ്യം വീണ്ടെടുക്കുന്നു.മുറിവുകളെല്ലാം ഉണങ്ങി തുടങ്ങി. അപകടത്തിൽ ​ഗുരുതരമായി പ രിക്കേറ്റ് ചികിത്സയിലായിരുന്നു താരം. കൈയ്ക്ക് ഒടിവ് ഉണ്ട്.താടിയെല്ലുകളുടെയും പല്ലുകളുടെയും ചികിത്സയാണ് ഇപ്പോൾ നടക്കുന്നത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം തന്റെ ഇന്ടാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ്. വിഡിയോയിൽ തനിക്ക് സുഖം പ്രാപിച്ചു വരുന്നുവെന്നും പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി എന്നും പറയുന്നു.24 ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആണ് ഇദ്ദേഹം എത്തുന്നത്. മുഖത്ത് പരിക്കുകൾ പറ്റിയതും ഉണങ്ങി വരുന്നതും കാണാം. വീഡിയോയിലൂടെ ഇദ്ദേഹം പറയുന്നത് ഇങ്ങനെ,എനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവരോടും ഞാന്‍ നന്ദി പറയുകയാണ്.

ഞാന്‍ മിമിക്രി ആര്‍ട്ടിസ്റ്റും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമാണ്. എല്ലാവര്‍ക്കും അറിയാം മിമിക്രിയാണ് എന്റെ ജീവിതം. മിമിക്രിയിലൂടെയാണ് നിങ്ങള്‍ എല്ലാവരും എന്നെ തിരിച്ചറിഞ്ഞതും എന്നെ ഇഷ്ടപ്പെട്ടതും. ഇനി കുറച്ചു നാളത്തേക്ക് റെസ്റ്റാണ്.നിങ്ങള്‍ ആരും വിഷമിക്കണ്ട പഴയതിനേക്കാള്‍ അടിപൊളി ആയി ഞാന്‍ തിരിച്ചു വരും. അപ്പോഴും നിങ്ങള്‍ എല്ലാവരും എന്റെ കൂടെ ഉണ്ടാകണം, എന്നെ പിന്തുണയ്ക്കണം എനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവരോടും ഞാന്‍ ഒരിക്കല്‍ കൂടി നന്ദി പറയുകയാണ്

Scroll to Top