‘വളരെ മോശം അവസ്ഥയിലാണ്’; ആശുപത്രിയില്‍ നിന്നുള്ള ഫോട്ടോ പങ്കുവെച്ച് ഭാഗ്യ ലക്ഷ്മി

നാനൂറിൽ അധികം കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയ താരമാണ് ഭാഗ്യലക്ഷ്മി.നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയില്‍ കഴിയുകയാണ് ഭാഗ്യലക്ഷ്മി. താരം തന്നെയാണ് താന്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന കാര്യം ആരാധകരെ അറിയിച്ചത്.ഇന്‍സ്റ്റാഗ്രാം കുറിപ്പിലൂടെയാണ് അസുഖ വിവരം ഭാഗ്യലക്ഷ്മി അറിയിച്ചത്. ആശുപത്രിയില്‍ നിന്നുള്ള ചിത്രമാണ് നടി പങ്കുവച്ചത്.‘വളരെ മോശം അവസ്ഥയിലാണ്.

എല്ലാവരും സുരക്ഷിതരായി ഇരിക്കണം’ എന്നും ആശുപത്രിയില്‍ നിന്നുള്ള ചിത്രത്തിനൊപ്പംഭാഗ്യലക്ഷ്മി കുറിക്കുന്നു. നിരവധി പേരാണ് താരത്തിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച് എത്തുന്നത്.കഴിഞ്ഞ ദിവസം നടി രചന നാരയണന്‍ കുട്ടിയും പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സ നേടിയിരുന്നു. ഡെങ്കി പനി ബാധയെ തുടര്‍ന്നാണ് രചന ആശുപത്രിയില്‍ ചികിത്സ തേടിയത്.സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്.വിവിധ പനികള്‍ ബാധിച്ച് സംസ്ഥാനത്ത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Scroll to Top