പുതിയ സന്തോഷത്തിന് ഫോട്ടോകൾക്കൊപ്പം ആരാധകർക്ക് നന്ദി പറഞ്ഞ് മാളവിക മേനോൻ; ഫോട്ടോസ്

916 എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ മാളവിക മേനോൻ മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ്. താരത്തിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമെല്ലാം രസകരമായ കമന്റുകളുമായി ആരാധകരുടെ പിന്തുണയുമുണ്ട്. നിദ്ര, ഹീറോ, ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്‍ 06 ,മാമാങ്കം, അൽ മല്ലു, ആറാട്ട്, ഒരുത്തീ, സി.ബി.ഐ 5,പുഴു തുടങ്ങിയ സിനിമകളിലും ഈ താരം അഭിനയിച്ചിരുന്നു.മലയാളത്തിനു പുറമെ തമിഴ് ചിത്രങ്ങളിലും മാളവിക വേഷമിട്ടു.തുടർന്ന് മലയാളം തമിഴ് സിനിമകളിലായി ഇരുപത്തി അഞ്ചോളം ചിത്രങ്ങളിൽ മാളവിക മേനോൻ അഭിനയിച്ചു.

കൂടുതലും സപ്പോർട്ടിംഗ് റോളുകളിലാണ് മാളവിക അഭിനയിച്ചിട്ടുള്ളത്.അഭിനയം കൂടാതെ ഡാൻസ് ഷോകളിലും താരം പ്രത്യക്ഷപെടാറുണ്ട്. അതെല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്.സിനിമയുടെ പ്രൊമോഷൻ ഭാഗമായും ഉത്ഘടങ്ങൾക്കും താരം എത്തുന്നു.സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും എല്ലാം നടി മിക്കപ്പോഴും പങ്ക് വെക്കാറുണ്ട്. അതെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.ഇപ്പോഴിതാ താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ ഒരു മില്യൺ ഫോളോവേഴ്സ് പിന്നിട്ടതിന്റെ സന്തോഷമാണ് ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുന്നത്. “1എം ഹൃദയവും, എന്നെ ഞാനാക്കിയ എന്നെക്കുറിച്ച് കരുതുന്ന എന്നെ സ്നേഹിക്കുന്ന എന്റെ കൂടെ നിന്ന ഓരോരുത്തർക്കും നന്ദി..”,ഫോട്ടോകൾക്കൊപ്പം താരം കുറിച്ചു.ദുബൈയിൽ ആണ് താരം ഇപ്പോൾ.ഹോട്ട് ലൂക്കിലുള്ള ചിത്രങ്ങൾക്കൊപ്പമാണ് മാളവിക സന്തോഷം പങ്കുവെച്ചത്.നിരവധി പേരാണ് ആശംസയുമായി എത്തിയത്.

Scroll to Top