ഗായകൻ ശ്രീനാഥ് ശിവശങ്കരനും സംവിധായകൻ സേതുവിന്റെ മകളും വിവാഹിതരാകുന്നു !!!

റിയാലിറ്റി ഷോയിലൂടെ കടന്ന് വന്ന് പിന്നണി ഗായകനും പിന്നീട് സംഗീത സംവിധായകനുമായി മാറിയ താരമാണ് ശ്രീനാഥ്. ഐഡിയ സ്റ്റാര്‍ സിംഗറില്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ ഗായകരില്‍ ഒരാളായിരുന്നു ശ്രീനാഥ്.ഒരു കുട്ടനാടൻ ബ്ലോഗ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംഗീത സംവിധാനത്തിലേക്ക് കാലെടുത്തു വച്ച ശ്രീനാഥ് മലയാളികൾ എന്നും ഓർക്കാൻ ഇഷ്ടപ്പെടുന്ന നിരവധി ഗാനങ്ങൾ കമ്പോസ് ചെയ്ത താരം കൂടിയാണ്.

ഇപ്പോഴിതാ ശ്രീനാഥ് ശിവശങ്കരൻ വിവാഹിതനാകുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത് . സംവിധായകൻ സേതുവിന്റെ മകൾ അശ്വതിയാണ് വധു. നവംബർ 26ന് കൊച്ചി ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വച്ചായിരിക്കും വിവാഹം. മേയ് 26നായിരുന്നു അശ്വതിയുടെയും ശ്രീനാഥിന്റെയും വിവാഹനിശ്ചയം. ഫാഷൻ ഡിസൈനിങ്ങിൽ ബിരുദാന്തര ബിരുദ വിദ്യാർഥിയാണ് അശ്വതി.

വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ ശ്രീനാഥ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. സംഗീതസംവിധാനത്തിലും ശ്രദ്ധേയ സാന്നിധ്യമാണ് ശ്രീനാഥ്. ഒരു കുട്ടനാടൻ ബ്ലോഗ്, സഭാഷ് ചന്ദ്രബോസ്, മേം ഹൂം മൂസ എന്നീ ചിത്രങ്ങള്‍ക്കു സംഗീതമൊരുക്കി.

Scroll to Top