നടി മാളവിക കൃഷ്ണദാസ് വിവാഹിതയാകുന്നു; വിവാഹ ദിവസം അതിസുന്ദരി ആയി മാളവിക

റിയാലിറ്റി ഷോ താരവും ആങ്കറും നര്‍ത്തകയുമായ മാളവിക കൃഷ്ണദാസ് വിവാഹിതയാകുന്നു. തേജസ് ജ്യോതിയാണ് വരന്.ഡാൻസർ, അവതാരക, അഭിനേത്രി എന്നിങ്ങനെ വിവിധ മേഖലകളിൽ തിളങ്ങിയിട്ടുണ്ട് താരം.മെക്കാനിക്കൽ എഞ്ചിനിയറായ തേജസ് ജ്യോതി റിയാലിറ്റി ഷോ താരം കൂടിയാണ്. മാളവിക വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. തന്റെ വിവാഹ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴിയാണ് മാളവിക അറിയിച്ചത്.

മഴവിൽ മനോരമയിലെ ‘നായികാ നായകൻ’ എന്ന പരിപാടിയിലെ മാളവികയുടെ സഹ മത്സരാർഥിയായ തേജസാണ് വരൻ. വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം താരം തന്ററെ യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു.ചുവപ്പ് സാരിയിൽ നാടൻ ലുക്കിൽ അതീവ സുന്ദരിയായാണ് താരം വിവാഹ വേദിയിലെത്തിയത്.

വിവാഹത്തിനുള്ള കൗണ്ടൗൺ ആരംഭിച്ചുവെന്ന് പറഞ്ഞുകൊണ്ട് മാളവിക കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ഇരുവരുടേയും പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരുന്നു.നിരവധി പേരാണ് താരത്തിന് ആശംസയുമായി എത്തുന്നത്.

Scroll to Top