100%കൃത്യനിഷ്ഠയും,ഉത്തരവാദിത്തബോധവും;അടുത്ത സിനിമയിലും ആദ്യം പരിഗണിക്കുക ഷൈൻ ടോമിനെ: ബി. ഉണ്ണികൃഷ്ണൻ

സിനിമാമേഖലയിൽ താരങ്ങൾക്ക് ഏർപെടുത്തിയായ വിലക്ക് സംബന്ധിച്ച് നിരവധി വാർത്തകൾ സോഷ്യൽ’മീഡിയയിൽ വൈറലായിരുന്നു.ഷെയിന്‍ നിഗത്തിനും ശ്രീനാഥ് ഭാസിക്കും വിലക്കേര്‍പ്പെടുത്തിയതിന്‍റെ പശ്ചാത്തലത്തിൽ ബി ഉണ്ണികൃഷ്ണന് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.സംവിധാനം ചെയ്യുന്ന അടുത്ത സിനിമയില്‍ നിവർത്തിയുണ്ടെങ്കില്‍ ഷൈന്‍ ടോം ചാക്കോയെ ആദ്യം പരിഗണിക്കുമെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍.ഒരു അഭിനേതാവെന്ന നിലയിൽ നൂറു ശതമാനം കൃത്യനിഷ്ഠയും, ഉത്തരവാദിത്തബോധവും ഉള്ള ആളാണ് ഷൈൻ ടോം ചാക്കോയെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ സിനിമ ചെയ്യുന്നുണ്ടെങ്കില്‍ എന്തെങ്കിലും നിവർത്തിയുണ്ടെങ്കില്‍ കാസ്റ്റിങിലെ ആദ്യത്തെ പേര് ഷൈന്‍ ടോം ചാക്കോയുടേതായിരിക്കും. അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നത് ഞാൻ അത്രത്തോളം ആസ്വദിച്ചിട്ടുണ്ട്. നിരവധി ഊഹാപോഹങ്ങൾ ഇപ്പോൾ അന്തരീക്ഷത്തിലുണ്ട്. ഒരു അഭിനേതാവെന്ന നിലയിൽ 100 ശതമാനം കൃത്യനിഷ്ഠയും, ഉത്തരവാദിത്തബോധവും ഉള്ള ആളാണ് ഷൈൻ ടോം ചാക്കോ.’’ ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.ലൈവി’ന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Scroll to Top