നീല സാരിയിൽ അതീവ സുന്ദരിയായി താരം ; ഹോട്ടെന്ന് കമന്റുമായി ആരാധകർ !! വൈറൽ ഫോട്ടോ

916 എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ മാളവിക മേനോൻ മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ്. താരത്തിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമെല്ലാം രസകരമായ കമന്റുകളുമായി ആരാധകരുടെ പിന്തുണയുമുണ്ട്. നിദ്ര, ഹീറോ, ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്‍ 06 തുടങ്ങിയ സിനിമകളിലും ഈ താരം അഭിനയിച്ചിരുന്നു.

നവ്യ നായർ നായികാ വേഷം ചെയ്ത വി കെ പ്രകാശ് ചിത്രമായ ഒരുത്തീ ആണ് മാളവിക അഭിനയിച്ചു റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം.മലയാളത്തിനു പുറമെ തമിഴ് ചിത്രങ്ങളിലും മാളവിക വേഷമിട്ടു. തുടർന്ന് മലയാളം തമിഴ് സിനിമകളിലായി ഇരുപത്തി അഞ്ചോളം ചിത്രങ്ങളിൽ മാളവിക മേനോൻ അഭിനയിച്ചു. കൂടുതലും സപ്പോർട്ടിംഗ് റോളുകളിലാണ് മാളവിക അഭിനയിച്ചിട്ടുള്ളത്.ഇപ്പോഴിതാ താരത്തിന്റെ ഫോട്ടോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

നീല നിറത്തിലുള്ള സാരിയിൽ അതീവസുന്ദരിയായാണ് താരം. പ്ലെയിൻ സാരിയ്ക്കൊപ്പം മിറർ വർക്കുകളുള്ള ബ്ലൗസാണ് താരം ധരിച്ചിരിക്കുന്നത്. പിങ്കും ഗോൾഡൻ നിറവും ചേർന്ന മാലയും കമ്മലുമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. താരം പങ്കുവെച്ച ചിത്രങ്ങള്‍ക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്.

Scroll to Top