മനം മയക്കും ലുക്കിൽ ക്രിസ്തുമസ് ഫോട്ടോഷൂട്ടുമായി മാളവിക; ഹോട്ടെന്ന് ആരാധകർ !!ഫോട്ടോസ്

916 എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ മാളവിക മേനോൻ മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ്. താരത്തിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമെല്ലാം രസകരമായ കമന്റുകളുമായി ആരാധകരുടെ പിന്തുണയുമുണ്ട്. നിദ്ര, ഹീറോ, ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്‍ 06 ,മാമാങ്കം, അൽ മല്ലു, ആറാട്ട്, ഒരുത്തീ, സി.ബി.ഐ 5,പുഴു തുടങ്ങിയ സിനിമകളിലും ഈ താരം അഭിനയിച്ചിരുന്നു.മലയാളത്തിനു പുറമെ തമിഴ് ചിത്രങ്ങളിലും മാളവിക വേഷമിട്ടു.

തുടർന്ന് മലയാളം തമിഴ് സിനിമകളിലായി ഇരുപത്തി അഞ്ചോളം ചിത്രങ്ങളിൽ മാളവിക മേനോൻ അഭിനയിച്ചു. കൂടുതലും സപ്പോർട്ടിംഗ് റോളുകളിലാണ് മാളവിക അഭിനയിച്ചിട്ടുള്ളത്.സുരേഷ് ഗോപി നായകനായി എത്തിയ പാപ്പാൻ എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.അഭിനയം കൂടാതെ ഡാൻസ് ഷോകളിലും താരം പ്രത്യക്ഷപെടാറുണ്ട്. അതെല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്.സിനിമയുടെ പ്രൊമോഷൻ ഭാഗമായും ഉത്ഘടങ്ങൾക്കും താരം എത്തുന്നു.

സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും എല്ലാം നടി മിക്കപ്പോഴും പങ്ക് വെക്കാറുണ്ട്. അതെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോസ് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.ക്രിസ്തുമസ്സ്പെഷ്യൽ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. റെഡ് ഡ്രെസ്സിൽ ഗ്ലാമറസ് ലുക്കിലാണ് താരം. ജിഷ്ണു മുരളിയാണ് താരത്തിന്റ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റും ആയി എത്തിയത്.

Scroll to Top