അടിവസ്ത്രത്തിൽ 1 കോടിയുടെ സ്വർണവുമായി 19 കാരി വിമാനതാവളത്തിൽ പിടിയിലായി.

കരിപ്പൂർ വിമാനതാവളത്തിൽ 1 കോടി രൂപയുടെ സ്വർണം അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത് കൊണ്ട് വന്ന 19 കാരി പിടിയില്‍ ആയി.കരിപ്പൂരിൽ പൊലീസിന്റെ 87 മത്തെ സ്വർണവേട്ടയാണ് കഴിഞ്ഞ ദിവസം നടന്നത്.കാസർഗോഡ് സ്വദേശി ഷഹലയാണ് ദുബായിൽ നിന്നെത്തിയപ്പോൾ പിടിച്ചത്.1884 ഗ്രാം സ്വർണം മിശ്രിത രൂപത്തിലാക്കി മൂന്ന് സ്ഥലത്തായി അടിവസ്ത്രത്തിനുള്ളിൽ വെച്ചാണ് ഷഹല എത്തിയത്.എസ്.പി.എസ്. സുജിത് ദാസിന് ലഭിച്ച വിവരത്തെ തുടർന്ന് പൊലീസ് കാത്തിരുന്ന് പെൺകുട്ടിയെ പിടികൂടുകയായിരുന്നു.തുടർന്ന് കസ്റ്റംസ് നടപടി പൂർത്തിക്കിയാണ് പോലീസ് ഷഹലയെ ക സ്റ്റഡിയിൽ എടുത്തത്.

Scroll to Top