‘മാളികപ്പുറം’ വിജയാഘോഷം ;മമ്മൂക്കയുടെ കാൽ തൊട്ട് നന്ദി പറഞ്ഞ് സന്തോഷം അടക്കാനാവാതെ ഉണ്ണിമുകുന്ദൻ !!

2022 ഡിസംബർ 30 വെള്ളിയാഴ്ചയാണ് ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം റിലീസ് ചെയ്തത്. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്നതാണ് ചിത്രം.മാളികപ്പുറത്തിന്‍റെ തെലുങ്ക്, തമിഴ് പതിപ്പുകള്‍ റിലീസിന് എത്തുകയാണ്. ജനുവരി ആറ് മുതലാകും ഈ ഭാഷകളിൽ ചിത്രം പ്രദർശനത്തിന് എത്തുക.

സിനിമ റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോൾ വിജയം ആഘോഷിക്കുകയാണ് മാളികപ്പുറം ടീം. അവർക്കൊപ്പം അതിഥിയായി മമ്മൂട്ടിയും ഒപ്പം കൂടി. സിനിമയിൽ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയ്ക്കും മറ്റൊരു ബാലതാരമായ ശ്രീപഥിനും ഒപ്പം മമ്മൂട്ടി കേക്ക് മുറിച്ച് ആഘോഷത്തിൽ പങ്കുചേർന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.മമ്മൂക്കയ്ക്ക് നന്ദി പറഞ്ഞ്, ഒപ്പമുള്ള ഫോട്ടോയും ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.”എന്നെ സംബന്ധിച്ച് വളരെ വലിയൊരു ദിവസമാണ് ഇന്ന്.

വേറെ ഒന്നും കൊണ്ടല്ല. എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റ് മാളികപ്പുറം സംഭവിച്ചിരിക്കുകയാണ്. ആന്റോ ചേട്ടന് ഒരുപാട് നന്ദി ഉണ്ട്. എല്ലാവരോടും നന്ദി. പ്രത്യേകിച്ച് മമ്മൂക്കയോട്. മാളികപ്പുറം എന്താണ് എന്ന് മലയാളി സമൂഹത്തിന് പറഞ്ഞ് കൊടുത്തത് മമ്മൂക്കയാണ്. ആ ഐശ്വര്യം എന്റെ കൂടെ മുന്നോട്ടും ഉണ്ടായി. 2023ലെ ആദ്യ ഹിറ്റായി സിനിമ മാറി”, എന്ന് പറഞ്ഞ ഉണ്ണി മുകുന്ദൻ, മമ്മൂട്ടിയുടെ കാല് തൊട്ട് നന്ദി അറിയിച്ചു.

Scroll to Top