വൈഡ് റിലീസിന് ഒരുങ്ങി മാളികപ്പുറം, ഞെട്ടിക്കുന്ന പ്രേക്ഷകപ്രീതി നേടി മുന്നോട്ട് ഉണ്ണി മുകുന്ദൻ ചിത്രം.

കാത്തിരിപ്പുകൾക്ക് ഒടുവിൽ ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ‘മാളികപ്പുറം’ തിയറ്ററിൽ എത്തിയിരിക്കുകയാണ്.മികച്ച പ്രതികരണം ആണ് ചിത്രം നേടുന്നത്. സോഷ്യൽ മീഡിയയിൽ എങ്ങും ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ ആണ് ഉള്ളത്.ഇപ്പോഴിതാ സിനിമ വൈഡ് റിലീസിങ്ങിന് ഒരുങ്ങുകയാണ്. സാധാരണ ഗതിയിൽ മലയാള ചിത്രങ്ങൾക്ക്‌ ഗുജറാത്ത്, മദ്യപ്രദേശ്,ഒറീസ, തെല്ലങ്കാന പോലുള്ള സംസ്ഥാങ്ങളിൽ സ്ഥാനം ഇല്ലാത്തത് ആണ്.

എന്നാൽ മാളികപ്പുറം അവിടങ്ങളിലേക്ക് റിലീസ് ചെയുവാൻ ഒരുങ്ങുകയാണ് സിനിമ നിർമാതാക്കൾ.ജനുവരി ആറാം തീയതി മുതൽ ആയിരിക്കും ചിത്രം കേരളത്തിന് പുറത്തുള്ള തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.നിരവധി പേരാണ് ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് രംഗത്ത് എത്തുന്നത്. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഉണ്ണിമുകുന്ദനെ കൂടാതെ സൈജുകുറുപ്പ്, രമേഷ് പിഷാരടി, ടി.ജി. രവി തുടങ്ങിയവര്‍ക്കൊപ്പം ബാലതാരങ്ങളായ ദേവനന്ദന, ശ്രീപദ് യാന്‍ എന്നിവരും സിനിമയിൽ എത്തി.അഭിലാഷ് പിള്ളയാണ് തിരക്കഥ. ഛായാഗ്രഹണം വിഷ്ണുനാരായണനും എഡിറ്റിങ് ഷമീര്‍ മുഹമ്മദും നിര്‍വഹിക്കുന്നു.

Scroll to Top