‘സകലകലാവല്ലഭൻ’ ; വേദിയിൽ ലൈവായി പാട്ട് പാടി ആരാധകരുടെ കയ്യടി നേടി പ്രണവ് മോഹൻലാൽ !! വിഡിയോ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പ്രണവ് മോഹൻലാൽ.2002-ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്‌ത ഒന്നാമൻ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. മോഹൻലാൽ നായകനായി അഭിനയിച്ച സാഗർ ഏലിയാസ്‌ ജാക്കി എന്ന ചിത്രത്തിൽ ഒരു അതിഥി താരമായും പ്രണവ്‌ അഭിനയിച്ചിട്ടുണ്ട്‌.ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യത്തിന്റെ തമിഴ്‌ പതിപ്പായ പാപനാശത്തിൽ ആദ്യമായി സഹസംവിധായകനായി പ്രവർത്തിച്ചു.തുടർന്ന് ജിത്തുവിന്റെ തന്നെ ലൈഫ്‌ ഓഫ്‌ ജോസൂട്ടിയിലും സഹസംവിധായകനായി.

ആദിയിൽ നായകനാകും മുമ്പ് പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ജീത്തു ജോസഫ് സിനിമകളിൽ പ്രണവ് അസിസ്റ്റന്റായിരുന്നു. പ്രണവ് മോഹൻലാല്‍ പങ്കുവയ്‍ക്കുന്ന യാത്രാ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ പ്രണവ് വ്യത്യസ്തമായ ഒരു വിഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ഒരു ലൈവ് പെർഫോമൻസിന്റെ വീഡിയോയാണ് പ്രണവ് പങ്കുവെച്ചത്.ഗിറ്റാർ വായിച്ച് പാട്ട് പാടുന്ന പ്രണവിന്റെ വിഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.യാത്രയ്ക്കിടയിൽ ഒരു വേദിയിൽ ലൂയിസ് ആംസ്‌ട്രോങ്ങിന്റെ ‘സെന്റ് ജെയിംസ് ഇന്‍ഫേമറി ബ്ലൂസ്’ എന്ന ഗാനം ആലപിക്കുകയാണ് പ്രണവ്.

ഇതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.നിരവധി പേരാണ് വീഡിയോയ്ക്ക് ലൈകും കമറ്റുമായി എത്തിയത. നടൻ ആന്റണി വർഗീസ് ഉൾപ്പടെയുള്ളവർ വീഡിയോയ്ക്ക് കമന്റുകളുമായി രം​ഗത്തെത്തിയിട്ടുണ്ട്. സകലകലാവല്ലഭൻ, ഇവിടെ എല്ലാം പറ്റും, തുടങ്ങി നിരവധി കമന്റുകളാണ് പ്രണവിന്റെ വീഡിയോയ്ക്ക് ലഭിക്കുന്നത്.

Scroll to Top