പ്രിഥ്വിയും സുപ്രിയയും വണ്ടി നേരത്തെ കണ്ടിരുന്നു, കൊച്ചുമക്കളുമായി കറങ്ങണം, ഇന്ദ്രജിത്ത് ആണ് ടെസ്റ്റ്‌ ഡ്രൈവിന് വന്നത് : മല്ലിക സുകുമാരൻ.

ഉത്തരായനം എന്ന അരവിന്ദന്റെ ചിത്രത്തിൽ വേഷമിട്ടുകൊണ്ടാണ് മല്ലിക സുകുമാരന്റെ അഭിനയജീവിതത്തിന്റെ തുടക്കം.സുകുമാരനുമായുള്ള വിവാഹശേഷം മല്ലിക അഭിനയരംഗം വിട്ടു. സുകുമാരന്റെ മ രണശേഷം മല്ലിക തന്റെ അഭിനയജീവിതം പുനരാരംഭിച്ചു.കെ.കെ. രാജീവ് സം‌വിധാനം ചെയ്ത പെയ്തൊഴിയാതെ എന്ന ടെലിവിഷൻ പരമ്പരയാണ് മല്ലികയുടെ തിരിച്ചുവരവിലെ ആദ്യ അഭിനയസം‌രംഭം.ഇടയ്ക്ക് ഇടയ്ക്ക് താരം സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്.

എന്നാൽ ഇപ്പോഴിതാ വൈറൽ ആകുന്ന വാർത്ത താരം പുതിയ കാർ എടുത്തു എന്നുള്ളതാണ്.എംജി മോട്ടർ ഇന്ത്യയുടെ ഇന്റർനെറ്റ് എസ്‍യുവിയായ ഹെക്ടർ പ്ലസ് ആണ് മല്ലിക സുകുമാരൻ സ്വന്തമാക്കിയിരിക്കുന്നത്. ബ്ലാക്ക് കളർ കാർ ആണിത്. 20.74 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.2 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 170 പിഎസ് കരുത്തും 350 എൻഎം ടോർക്കുമുണ്ട്.ഹെക്റ്റർ പ്ലസ് 6 സീറ്റിന്റെ ഉയർന്ന വകഭേദമായ ഷാർപ്പ് ഡീസലാണ് താരം വാങ്ങിയത്.

പുതിയ വാഹനം ഏറ്റുവാങ്ങുന്നതിന്റെ വിഡിയോ കൊച്ചിയിലെ എംജിയുടെ വിതരണക്കാരായ എംജി കോസ്റ്റ്‌ലൈൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. തന്റെ പുതിയ കാർ എടുത്തതിനെ കുറിച്ച് മല്ലിക പറയുന്നത് ഇങ്ങനെ,കൊച്ചുമക്കളായ പ്രാര്‍ത്ഥന, നക്ഷത്ര, അലംകൃത എന്നിവരെയും കൂട്ടി വാഹനത്തില്‍ കറങ്ങണം. പൃഥ്വിരാജും സുപ്രീയയും നേരത്തെ വന്നു വാഹനം കണ്ടിരുന്നു. ഇന്ദ്രജിത്താണ് തന്നെയും കൊണ്ട് ടെസ്റ്റ് ഡ്രൈവിന് പോയത്.

Scroll to Top