എൺപതുകളിലെ പൊൻവസന്തം, രാധികയുടെ പിറന്നാൾ ആഘോഷമാക്കി താരങ്ങൾ.

തെന്നിന്ത്യൻ താരങ്ങളുടെ കൂട്ടായ്മയാണ് ‘ദി ക്ലാസ് ഓഫ് എയിറ്റിസ്’.നടിയും സംവിധായികയുമായ സുഹാസിനിയുടെ നേതൃത്വത്തിൽ എൺപതുകളിലെ താരങ്ങളുടെ കൂട്ടായ്മയാണിത്.80 കളിൽ തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന താരങ്ങളുടെ ഫോട്ടോസ് വൈറൽ ആകാറുണ്ട്.ഇവരിൽ ഒട്ടേറെ പേർ ഇടയ്ക്ക് സിനിമകളിലും മറ്റ് രംഗങ്ങളിലും എത്താറുണ്ട്.

ഇപ്പോഴിതാ നടി രാധികയുടെ ജന്മദിനം ആഘോഷമാക്കുവാൻ വേണ്ടിയാണ് ഈ കൂട്ടായ്മ ഒത്തുകൂടിയിരിക്കുന്നത്. ഈ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ലിസി, രേവതി, സരിത, മീന, രമ്യാ കൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മാത്രമല്ല ധനുഷ് സൂര്യ എന്നിവർ അതിഥികളായി എത്തുകയും ചെയ്തു.സ്നേഹ, പ്രസന്ന എന്നിവർ ചടങ്ങിൽ മറ്റ് പ്രധാന അതിഥികൾ ആയി.

മലയാള സിനിമയിൽ നിന്ന് തന്നെ നിരവധി പേർ ഈ കൂട്ടായ്മയിൽ അംഗമാണ്.ഇതുപോലെ ഇതിന് മുൻപും സുഹാസിനെയും ലിസിയും ചേർന്ന് കുറച്ച് നാളുകൾക്കു മുൻപ് ഇത്തരത്തിൽ ഒരു റീയൂണിയൻ നടത്തിയിരുന്നു.ഇതിന്റെ ഫോട്ടോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. നിരവധി പേരാണ് ഫോട്ടോകൾക്ക് ലൈക്കും കമ്മെന്റും ആയി എത്തിയത്.

Scroll to Top