പ്രാർത്ഥനയോട് എനിക്ക് വലിയ ബഹുമാനമാണ് ; പ്രാർത്ഥനയെക്കുറിച്ച് മനസ്സുതുറന്ന് മല്ലിക സുകുമാരൻ

ഉത്തരായനം എന്ന അരവിന്ദന്റെ ചിത്രത്തിൽ വേഷമിട്ടുകൊണ്ടാണ് മല്ലിക സുകുമാരന്റെ അഭിനയജീവിതത്തിന്റെ തുടക്കം.സുകുമാരനുമായുള്ള വിവാഹശേഷം മല്ലിക അഭിനയരംഗം വിട്ടു. സുകുമാരന്റെ മ രണശേഷം മല്ലിക തന്റെ അഭിനയജീവിതം പുനരാരംഭിച്ചു.കെ.കെ. രാജീവ് സം‌വിധാനം ചെയ്ത പെയ്തൊഴിയാതെ എന്ന ടെലിവിഷൻ പരമ്പരയാണ് മല്ലികയുടെ തിരിച്ചുവരവിലെ ആദ്യ അഭിനയസം‌രംഭം.ഇടയ്ക്ക് ഇടയ്ക്ക് താരം സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്. ഇപ്പോഴിതാ ചെറുമക്കളെ കുറിച്ച് വാചാലയാകുകയാണ് മല്ലിക.പ്രാർത്ഥനയെ പറ്റി പറയുന്ന വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. പ്രാർത്ഥനയെ പറ്റി തനിക്ക് ബഹുമാനമാണെന്നും, ആഗ്രഹിച്ച നിലയിൽ തന്നെ അവൾ ഇപ്പോൾ എത്തിപ്പെട്ടു എന്നും മല്ലിക സുകുമാരൻ പറയുന്നു.

അവളുടെ കോളേജുകൾ എല്ലാം അവൾ തന്നെയാണ് തപ്പി കണ്ടുപിടിച്ചതെന്ന് അവളുടെ മുറിയിൽ ഒരാൾ ഉക്രൈനിൽ നിന്നും ഒരാൾ ചൈനയിൽ നിന്നുമുള്ളതാണ് അതുകൊണ്ടുതന്നെ പ്രാർത്ഥന ഒരു ലോക പ്രേമിയായി വളരുമെന്നും മല്ലിക പറയുന്നു. അവൾ തന്നെ കണ്ടുപിടിച്ച് തന്നെ എത്തിപ്പെട്ടതാണ് അവിടെ എന്നും താരം പറയുന്നുണ്ട്. അവൾ അവിടെ ചെല്ലുമ്പോൾ ഇന്ദ്രനും ലണ്ടനിൽ ഉണ്ടായിരുന്നുവെന്നും അതുകൊണ്ട് രണ്ടുദിവസം അവർക്ക് ഒന്നിച്ച് അതെല്ലാം കണ്ടു പഠിക്കാൻ സാധിച്ചു എന്ന് മല്ലിക പറയുന്നുണ്ട്. സോഷ്യൽ ലോകത്തെ താരങ്ങളാണ് പൂർണിമ ഇന്ദ്രജിത്തും മകൾ പ്രാർത്ഥനയും.

അഭിനയത്തിലൂടെയാണ് പൂർണിമ ആരാധക ഹൃദയങ്ങൾ നേടിയതെങ്കിൽ പാട്ടിലൂടെയാണ് പ്രാർത്ഥന ആരാധകരുടെ ഇഷ്ടം നേടിയത്. പാട്ടും ഗിത്താർ വായനയും ഡബ്സ്മാഷുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് പ്രാർത്ഥന. പ്രാർത്ഥനയുടെ പല ഗാനങ്ങളും വൈറലാണ്.മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ പാട്ടുകൾ പാടിയുളള പ്രാർത്ഥനയുടെ വീഡിയോകൾക്ക് ആരാധകരും നിരവധിയാണ്. മലയാളത്തിൽ മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലെൻ തുടങ്ങിയ ചിത്രങ്ങളിൽ പ്രാർത്ഥന പാടിയിട്ടുണ്ട്. തന്റെ വീട്ടിലെ ആഘോഷങ്ങളും സന്തോഷങ്ങളും ഒക്കെ പ്രാർത്ഥന തൻ്റെ ഇൻസ്റ്റഗ്രാം പേജ് വഴി ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. മകളുടെ എല്ലാ വീഡിയോകളും അമ്മയും ഷെയർ ചെയ്യാറുണ്ട്.

Scroll to Top