‘അച്ഛാ, എനിക്ക് അങ്ങയോടൊന്ന് സംസാരിക്കാൻ തോന്നുന്നു; കുതിരവട്ടം പപ്പുവിന്റെ ഓർമകളിൽ ബിനു പപ്പു

മലയാളികളെ തലമുറ വ്യത്യാസമില്ലാതെ ചിരിപ്പിച്ച മലയാളത്തിന്റെ എക്കാലത്തേയും ഹാസ്യനടനാണ് കുതിരവട്ടം പപ്പു.സ്വാഭാവിക ഹാസ്യവും പ്രത്യേക സംസാരശൈലിയുമായി ചിരിയുടെ മാലപ്പടക്കം തീര്‍ത്ത പപ്പു, കഥാപത്രങ്ങളിലൂടെ പ്രേക്ഷകരെ കരയിപ്പിക്കുകയും ചെയ്തിട്ടുണ്ട്.പപ്പു വിടപറഞ്ഞിട്ട് 23 വർഷം തികയുകയാണ്. മണിച്ചിത്രത്താഴ് എന്ന സിനിമയിലെ പപ്പുവിന്റെ കഥാപാത്രവും പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ചതാണ്. അഞ്ഞൂറിൽ അധികം സിനിമകളിൽ പപ്പു അഭിനയിച്ചിട്ടുണ്ട്.

ഷാജി കൈലാസ് – മോഹൻലാൽ ചിത്രം ‘നരസിംഹം’ ആയിരുന്നു പപ്പുവിന്റെ അവസാന ചിത്രം. വാർധക്യസഹജമായ അസുഖങ്ങളാൽ 2000 ഫെബ്രുവരി 25നായിരുന്നു അദ്ദേഹത്തിന്റെ വേർപാട്.അച്ഛന്റെ ഓർമകൾ കുറിച്ച് താരത്തിന്റെ മകനും നടനുമായ ബിനു പപ്പു പങ്കുവെച്ച കുറിപ്പ്.കുറിപ്പിന്റെ പൂര്ണരൂപം;

‘അച്ഛാ, എനിക്ക് അങ്ങയോടൊന്ന് സംസാരിക്കാനും എന്റെ ദിവസത്തെ കുറിച്ച് പറയാനും കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ഇപ്പോഴും ആഗ്രഹിക്കുന്നു. ഞാൻ അങ്ങയെ എല്ലാ ദിവസവും മിസ് ചെയ്യുന്നു, ഞാൻ അങ്ങയെ വളരെയധികം സ്നേഹിക്കുന്നു’ എന്നാണ് ബിനു പപ്പു കുറിച്ചത്.

Scroll to Top