‘ഓർഹാൻ ഭാഗ്യവാൻ’; മമ്മൂക്ക പകർത്തിയ ചിത്രം പങ്കുവെച്ച് സൗബിൻ !! ഫോട്ടോസ്

മലയാളികളുടെ പ്രിയ നടനായ മമ്മൂട്ടിയുടെ ഫോട്ടോഗ്രഫിയോടുള്ള താൽപ്പര്യം എല്ലാവർക്കും അറിയാവുന്നതാണ്.മമ്മൂട്ടി തന്റെ ക്യാമറയിൽ പകർത്തിയ പല ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് പതിവാണ്.ഇപ്പോൾ മമ്മൂട്ടി എടുത്ത മനോഹരമായാരു ചിത്രം പങ്കുവച്ചിരിക്കുകയാണ് സൗബിന്‍ സാഹിര്‍.സൗബിന്‍ ഷാഹിറിന്‍റെ മകന്‍ ഓര്‍ഹാന്‍റെ ഫോട്ടായാണ് മമ്മൂട്ടി പകര്‍ത്തിയിരിക്കുന്നത്.

പാര്‍ക്ക് ചെയ്തിരിക്കുന്ന ഒരു വിന്റേജ് കാറിന് മുൻപിലൂടെ ഓടിവരുന്ന ഓർഹാനെ ഫോട്ടോയിൽ കാണാവുന്നതാണ്. ‘ഓർഹാൻ ഭാഗ്യവാനാണ്. ഈ മനോഹരമായ ചിത്രത്തിനും നിങ്ങൾ ഞങ്ങളോട് കാണിക്കുന്ന എല്ലാ സ്നേഹത്തിനും ഊഷ്മളതയ്ക്കും നന്ദി മമ്മുക്ക. ചിത്രത്തിന് കടപ്പാട് മമ്മൂട്ടി’ എന്ന കുറിപ്പോടെയാണ് താരം ഈ ചിത്രം പങ്കുവച്ചത്.

നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈകും കമന്റുമായി എത്തിയത്.ഫോട്ടോ പങ്കുവെച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ രണ്ട് ലക്ഷത്തിലധികം ലൈക്കുകളും എഴുനൂറിലേറെ കമന്‍റുകളും ഫോട്ടോയ്ക്ക് ലഭിച്ചിട്ടുണ്ട്.ഫോട്ടോഗ്രാഫർ അടിപൊളിയാണെന്നും ഇതാണ് ‘മെഗാ’ ചിത്രമെന്നും അദ്ദേഹമെടുത്ത ചിത്രങ്ങളൊന്നും മോശമായിട്ടില്ലെന്നുമൊക്കയാണ് ചിത്രത്തിന് വരുന്ന കമന്റുകൾ.

Scroll to Top