മമ്മൂട്ടിക്കെതിരെ പോലീസ് കേസെടുത്തു.

മലയാള സിനിമ താരം മമ്മൂട്ടിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് എലത്തൂര്‍ പൊലീസാണ് താരത്തിനെതിരെ കേസെടുത്തത്.കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്വകാര്യ ആശുപത്രിയുടെ പരിപാടിയില്‍ പങ്കെടുത്തതിനാണ് കേസ്.എപ്പിഡമിക് ഡിസീസസ് ആക്ട് ആണ് ചുമത്തിയിരിക്കുന്നത്.സുരക്ഷസേനയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് എപ്പോഴുണ്ടായ കേസ്.

നടന്മാര്‍ എത്തിയപ്പോള്‍ മുന്നൂറോളം പേര്‍ കൂടിയിരുന്നതായും ഇവര്‍ക്കും ഉടന്‍ നോട്ടീസ് അയക്കുമെന്നും പ്രിന്‍സിപ്പല്‍ എസ്.ഐ കെ.ആര്‍. രാജേഷ് കുമാര്‍ വ്യക്‌തമാക്കി.മമ്മൂട്ടിയെ കൂടാതെ നടന്‍ രമേശ് പിഷാരടി, നിര്‍മാതാവ് ആന്‍റോ ജോസഫ്, ആശുപത്രി മാനേജ്മെന്‍റ് എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Scroll to Top