സിനിമയെ വിമർശിക്കാം പരിഹാസമാവരുത്, ഫാൻസ്‌ മാത്രമല്ല അല്ലാത്തവരും സിനിമ കാണുന്നുണ്ട് : മമ്മൂട്ടി.

കഴിഞ്ഞ ദിവസം മമ്മൂട്ടി നായകനായി എത്തുന്ന ക്രിസ്റ്റഫറിന്റെ ഗ്ലോബൽ ലോഞ്ചിങ്ങിനോടനുബന്ധിച്ച് ദുബായിൽ വാർത്താ സമ്മേളനം നടന്നിരുന്നു.ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. വിനയ് റായ് ആണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. വിനയിയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്.ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി എന്നിവരാണ് മറ്റു താരങ്ങള്‍.ഇപ്പോഴിതാ വൈറൽ ആകുന്നത് വാർത്ത സമ്മേളനത്തിൽ മമ്മൂട്ടി പറഞ്ഞ വാക്കുകൾ ആണ്.മലയാള സിനിമകളിൽ പുതുതായി കണ്ടുവരുന്ന നല്ല മാറ്റങ്ങൾക്കു കാരണം സിനിമയെ പ്രേക്ഷകർ സ്വീകരിക്കുന്നതുകൊണ്ടാണ്.

ഫാൻസ് മാത്രമല്ല, സിനിമയെ ഇഷ്ടപ്പെടുന്നവരെല്ലാവരും കാണുന്നതുകൊണ്ടാണ് തന്റെ ചിത്രങ്ങൾ വിജയിക്കുന്നത്.സിനിമയെ വിമർശിക്കാം അത് പരിഹാസമാകരുത്.സിനിമ കാണുന്നവര്‍ എല്ലാവരും സിനിമയുടെ ഫാന്‍സാണ്. ചിലര്‍ക്ക് പ്രത്യേക ഇഷ്ടമുണ്ടാകും. എല്ലാ സിനിമകളും കാണുന്നവരുമുണ്ട്. എല്ലാ സിനിമകളും കാണാത്തവരുമുണ്ട്. ക്രിസ്റ്റഫര്‍ എല്ലാവര്‍ക്കും വേണ്ടിയുള്ള സിനിമയാണ്. ആരാധകര്‍ക്കും അല്ലാത്തവര്‍ക്കുമൊക്കെയുള്ളതാണ് ക്രിസ്റ്റഫര്‍. അല്ലാതെ സിനിമ നിലനില്‍ക്കില്ല.ഒട്ടേറെ പൊലീസ് വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഒാരോന്നും വ്യത്യസ്തമാക്കാനുള്ള ശ്രമം നടത്താറുണ്ട്. ഒാരോ കഥാപാത്രത്തിനും ഒാരോ ചിന്തയും മനസും സ്വഭാവവും നല്‍കിയാണ് ഇതുവരെ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത്.


Scroll to Top