ഹനീഫഇക്ക പാവം മനുഷ്യൻ ആയിരുന്നു, ദിലീപേട്ടനൊക്കെ ആ കുടുംബത്തിന് വേണ്ടി ഒരുപാട് ചെയുന്നുണ്ട് : ബാദുഷ.

നടനവിസ്മയം കൊച്ചിൻ ഹനീഫ നമ്മെ വിട്ട്പിരിഞ്ഞിട്ട് 13 വർഷം തികയുന്നു.ഒരുപാട് നല്ല കഥാപത്രങ്ങൾ സമ്മാനിച്ചിട്ടാണ് ഹനീഫ ഈ ലോകത്തോട് വിടപറഞ്ഞത്.മിമിക്രി കലാകാരനായി കലാ ജീവിതം ആരംഭിച്ച ഹനീഫ 1970 കളിൽ വില്ലൻ വേഷങ്ങളിലൂടെയാണ് സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത്. ഇടക്കാലത്തു തമിഴിൽ സം‌വിധായകനും, തിരക്കഥാ കൃത്തുമായി. പിന്നീടു മലയാളത്തിൽ ഹാസ്യ നടനായി മടങ്ങിയെത്തി ശ്രദ്ധിക്കപ്പെട്ടു.തലശ്ശേരി സ്വദേശിനിയായ ഫാസിലയാണ് ഹനീഫയുടെ ഭാര്യ. 1994-ലായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് സഫ, മാർവ്വ എന്നിങ്ങനെ രണ്ട് പെൺമക്കളുണ്ട്. ഇരട്ടകളായ ഇവർ 2006-ലാണ് ജനിച്ചത്. ഹനീഫ മ രിയ്ക്കുമ്പോൾ ഇവർക്ക് മൂന്നര വയസ്സേ ഉണ്ടായിരുന്നുള്ളൂ.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ഹനീഫയെ കുറിച്ച് വനിത ഓൺലൈനോട്’ പറയുന്ന വാക്കുകളാണ്.ഒത്തിരി നൻമയുള്ള ഒരു മനുഷ്യനായിരുന്നു. എല്ലാവരോടും സ്നേഹമായിരുന്നു. ആരെയും സഹായിക്കാനുള്ള മനസ്സുണ്ടായിരുന്നു. കുടുംബാംഗങ്ങൾ എപ്പോഴും തന്റെ കൂടെത്തന്നെ വേണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അദ്ദേഹം വിട്ടു പോയി എന്നറിഞ്ഞപ്പോൾ വിശ്വസിക്കാനായില്ല. ഇപ്പോഴും ആ നഷ്ടം നികത്താനായിട്ടില്ല.ഞാൻ ആദ്യം അഭിനയിക്കാൻ ചാൻസ് ചേദിച്ചത് ഹനീഫിക്കയോടാണ്. വാൽസല്യം കഴിഞ്ഞ സമയത്താണ്. ഒരു ചടങ്ങിൽ വച്ച് കണ്ടപ്പോൾ ഞാൻ അദ്ദേഹത്തോട് അഭിനയ മോഹം പറഞ്ഞു.

ലോഹിതദാസുമായി ചേർന്ന് ഒരു പുതിയ സിനിമ ചെയ്യുന്നുണ്ട്, നിന്നെ അറിയിക്കാം എന്നായിരുന്നു മറുപടി. പക്ഷേ, ആ സിനിമ നടന്നില്ല. ഞാൻ പിന്നീട് അഭിനയ മോഹം ഉപേക്ഷിച്ച് സിനിമയുടെ പിന്നണിയിൽ സജീവമായി. ധാരാളം സിനിമകളിൽ ഞാൻ ഹനീഫിക്കയോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. പൂർണമായും ദുബായിൽ ചിത്രീകരിച്ച ‘മുസാഫിർ’ എന്ന ചിത്രത്തിന്റെ ലോക്കേഷനില്‍ വച്ചാണ് ഞങ്ങൾ കൂടുതൽ അടുത്തത്. 40 ദിവസം ഒന്നിച്ചുണ്ടായിരുന്നു. അദ്ദേഹം താമസിച്ചിരുന്നിടത്തു നിന്ന് ലൊക്കേഷനിലേക്ക് എത്താൻ 4 മണിക്കൂർ വേണം. ഞാനും അദ്ദേഹവും ഒരുമിച്ചായിരുന്നു യാത്ര.

ആ ദിനങ്ങൾ വലിയ അനുഭവമായിരുന്നു. തിരിച്ച് നാട്ടിൽ വന്ന ശേഷവും ബന്ധം സജീവമായി തുടർന്നു. എന്താവശ്യമുണ്ടെങ്കിലും വിളിക്കും.അടുത്ത കാലത്ത് ഹനീഫിക്കയുടെ കുടുംബത്തെ കണ്ടിരുന്നു. രണ്ടാളും വലിയ കുട്ടികളായി. രണ്ടു പേരും പഠിക്കുകയാണ്. ഹനീഫിക്കയുമായി ബന്ധപ്പെട്ട് ഒരുപാട് നല്ല ഓർമകളുണ്ട്. സ്നേഹത്തിന്റെ പര്യായമായിരുന്നു ഹനീഫിക്ക. അതുകൊണ്ടാണല്ലോ ദിലീപേട്ടനുൾപ്പടയുള്ള കൂട്ടുകാര്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് പിന്തുണയുമായി നിൽക്കുന്നത്. ദിലീപേട്ടൻ ഇപ്പോഴും ആ വീടിനു വേണ്ടി ഒത്തിരി കാര്യങ്ങൾ ചെയ്യുന്നുണ്ട്.

Scroll to Top