മണിയൻപിള്ള രാജുവിന്റെ മകനെയും വധുവിനെയും അനുഗ്രഹിച്ച് മമ്മൂക്കയും സുൽഫത്തും!! വിഡിയോ

നടൻ മണിയൻപിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജൻ വിവാഹിതനായി.ഫാഷൻ ഡിസൈനർ ആയ നിരഞ്ജനയാണ് വധു.പാലിയത്ത് വിനോദ് ജി പിള്ളയുടെയും സിന്ധു വിനോദിന്റെയും മകളാണ് നിരഞ്ജന.പാലിയം കോവിലകത് വെച്ച് വളരെ ലളിതമായ ചടങ്ങാണ് നടന്നത് .അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ നിറസാന്നിധ്യമായി മമ്മൂട്ടിയും ജയറാം പങ്കെടുത്തു.മമ്മൂട്ടിയും ഭാര്യ സുൽഫത്തും ഇരുവരെയും അനുഗ്രഹിക്കാൻ എത്തി.

നടൻ മണിയൻപിള്ള രാജുവിന്റെ രണ്ടാമത്തെ മകനാണ് നിരഞ്‍ജ്. ‘ബ്ലാക്ക് ബട്ടര്‍ഫ്ലൈ’ എന്ന ചിത്രത്തിലൂടെയാണ് നിരഞ്‍ജ് വെള്ളിത്തിരിയിലെത്തുന്നത്. മോഹൻലാല്‍ നായകനായ ചിത്രം ‘ഡ്രാമ’ അടക്കമുള്ളവയില്‍ നിരഞ്‍ജ് അഭിനയിച്ചിട്ടുണ്ട്. ‘വിവാഹ ആവാഹന’മാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം.

Scroll to Top