‘നാഗവല്ലി സേതുരാമയ്യരെ കണ്ടപ്പോൾ’ ; ശോഭന സി.ബി.ഐ ലൊക്കേഷനിൽ എത്തിയ വീഡിയോ പങ്കുവെച്ച് മമ്മൂട്ടി

ഗ്രേസ് എന്നതിന്റെ പര്യായമാണ് മലയാളികൾക്ക് ശോഭന. ഗ്രേസും അഭിനയശേഷിയും ഒരുപോലെ ഒത്തിണങ്ങിയ മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രി. ഇപ്പോൾ മലയാള സിനിമയിൽ അത്രയൊന്നും സജീവമല്ലാതിരുന്നിട്ടും മലയാളി പ്രേക്ഷകർക്ക് ശോഭനയോടുളള ഇഷ്ടം ഇപ്പോഴും കുറയുന്നില്ല. ശോഭനയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എപ്പോഴും താൽപ്പര്യമാണ്.അഭിനയത്തേക്കാള്‍ ഉപരി നൃത്തത്തിനു വേണ്ടിയാണ് തന്റെ സമയം മാറ്റിവയ്ക്കുന്നത്. നൃത്തത്തിന്റെ വിശേഷങ്ങളും വീഡിയോകളുമൊക്കെ ഇടയ്ക്ക് ആരാധകരുമായി പങ്കിടാനും ശോഭന സമയം കണ്ടെത്താറുണ്ട്.1984-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാളചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. ഭരതന്റെ ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്ന മമ്മൂട്ടി ചിത്രത്തിലാണ് ശോഭന രണ്ടാമതായി അഭിനയിക്കുന്നത്.

അതേ വർഷം തന്നെ മമ്മൂട്ടിയുടെ നായികയായി കാണാമറയത്ത് എന്ന ചിത്രത്തിലും ശോഭന അഭിനയിച്ചു.കഴിഞ്ഞ വർഷം തിയറ്ററിലെത്തിയ, ശോഭന നായികയായ വരനെ ആവശ്യമുണ്ട് വൻ ഹിറ്റായിരുന്നു.ഇപ്പോഴിതാ മമ്മൂക്കയെ കാണാൻ ശോഭന എത്തിയ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.സിബിഐ അഞ്ചിന്റെ ലൊക്കേഷനിലാണ് മമ്മൂട്ടിയെ കാണാൻ ശോഭന എത്തിയത്. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്താണ് ലൊക്കേഷനിൽ ശോഭന എത്തിയത്.മമ്മൂട്ടി തന്നെയാണ് വീഡിയോ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഷെയർ ചെയ്തത്. ‘നാഗവല്ലി സേതുരാമയ്യരെ കണ്ടപ്പോൾ’ എന്ന അടിക്കുറിപ്പോടു കൂടിയാണ് വീഡിയോ മമ്മൂട്ടി പങ്കുവെച്ചത്. ലൊക്കേഷനിൽ എത്തിയ ശോഭനയെ മമ്മൂട്ടി പൂച്ചെണ്ട് നൽകി സ്വീകരിക്കുന്നതും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും സെൽഫിയെടുക്കുന്നതുമെല്ലാം വീഡിയോയിൽ കാണാവുന്നതാണ്.

. മമ്മൂട്ടിയുടെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു സി.ബി.ഐ യിലെ സേതുരാമയ്യർ.സിബിഐ 5 –ദ ബ്രെയിൻ എന്നാണ് സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രത്തിന്റെ പേര്. പ്രേക്ഷകരെ ആകാംഷയിലാക്കി ചിത്രത്തിന്റെ ടീസർ എത്തി.‌‌ സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം വരവും ഗംഭീരമാകും എന്നുതന്നെയാണ് ടീസര്‍ നൽകുന്ന സൂചന.ചിത്രം മെയ് ഒന്നിന് തിയറ്ററുകളിൽ എത്തും. 34 വർഷങ്ങൾക്കിപ്പിറവും രൂപത്തിലും ഭാവത്തിലും ഒരേ കഥാപത്രമായി പ്രേക്ഷകരെ വിസ്മയിപ്പിക്കുക എന്നത് ഏതൊരു നടനെ സംബന്ധിച്ചും അസാധ്യമായ വെല്ലുവിളിയാണ്.

ഇത് അഞ്ചാം തവണയാണ് ഈ വെല്ലുവിളി മമ്മൂട്ടിയെ വച്ചു കെ മധു എസ് എൻ സ്വാമി ടീം ഏറ്റെടുക്കുന്നത്. ലോക സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരേ സംവിധായകനും തിരക്കഥാകൃത്തും നടനും ഒരു സിനിമയുടെ അഞ്ചാം ഭാഗത്തിനായി വർഷങ്ങൾക്കിപ്പുറവും ഒന്നിക്കുക എന്നതിന്റെ കാരണം ഒരു കുറവും വരാത്ത മമ്മൂക്കയുടെ അഭിനയമികവും എനർജിയും തന്നെയാണ്. 1988 ഫെബ്രുവരി 18നാണ് സിബിഐ സീരിസിലെ ആദ്യ ചിത്രമായ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ പുറത്തിറങ്ങുന്നത്. സിബിഐ സീരീസിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് CBI -5 THE BRAIN.

Scroll to Top